കേരളത്തിലിപ്പോൾ യു.ഡി.എഫ് അനുകൂല സാഹചര്യം
text_fieldsഅധികാരം ജനങ്ങളിലേക്ക് എന്ന ഗാന്ധിയൻ ആശയത്തെ അതിേൻറതായ അർഥത്തിൽ ഉൾക്കൊള്ളുന്നതാണ് കേരളത്തിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്. 1991ൽ ആണ് ആദ്യമായി കേരളത്തിലെ ജില്ല കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. അത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ ഒരു തുടക്കമായിരുന്നു. ജില്ല കൗൺസിലുകൾക്ക് വിപുലമായ അധികാരം നൽകിയ ഒരു പ്രക്രിയയിരുന്നു അത്. മറ്റു തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾ ഓരോ വ്യക്തികളെയും നേരിൽ കണ്ട് വോട്ടഭ്യർഥിക്കുന്നതിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാർഥിയുടെ ജനങ്ങളോടുള്ള ഉത്തരവാദിത്തം കൂടുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ജനപ്രതിനിധികളെ തെരഞ്ഞെടുക്കപ്പെടുന്നതിനപ്പുറം ജനങ്ങളുടെ പങ്കാളിത്തം ജനാധിപത്യത്തിെൻറ അടിത്തറ ശക്തമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. അധികാര വികേന്ദ്രീകരണത്തിൽ മറ്റു സംസ്ഥാനങ്ങൾക്ക് വഴികാട്ടിയാണ് കേരളം.കേരളത്തിൽ രണ്ട് പ്രബലമായ മുന്നണികൾ തമ്മിലാണ് പ്രധാനപ്പെട്ട മത്സരം നടക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ സ്വാഭാവികമായും സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ സർക്കാറിെൻറ അഴിമതിയും കൊള്ളരുതായ്മകളും ചർച്ച ചെയ്യപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പായതുകൊണ്ടു തന്നെ രാഷ്ട്രീയ പാർട്ടികൾ നിർത്തുന്ന സ്ഥാനാർഥികളുടെ വ്യക്തിപരമായ മികവും ഒരു ഘടകമാവും.
ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരമാവധി വാർഡ്, ബൂത്ത് കമ്മിറ്റികളുടെ അഭിപ്രായം മാനിച്ചുള്ള സ്ഥാനാർഥി നിർണയമാണ് നടത്തിയിട്ടുള്ളത്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായ ഈ സമീപനം കൊണ്ടുതന്നെ യു.ഡി.എഫിന് അനുകൂലമായ ഒരു സാഹചര്യം നിലനിൽക്കുന്നു. അതുപോലെ ഇത്രയധികം കേരളജനതയെ അപമാനിക്കുന്ന ഒരു ഭരണം കേരളത്തിൽ ഉണ്ടായിട്ടില്ല എന്നുള്ളത് ഒരു യാഥാർഥ്യമാണ്.
മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രമാക്കി ഒരു സ്വർണകള്ളക്കടത്തു സംഘം പ്രവർത്തിക്കുന്നു എന്ന സ്ഥിതി. അതുപോലെ തന്നെ പാർട്ടി സെക്രട്ടറിയുടെ മകെൻറ മയക്കുമരുന്നു കച്ചവടം. അത്രമാത്രം നാണം കെട്ടാണ് ഈ സർക്കാർ അധികാരത്തിൽ കടിച്ചുതൂങ്ങി നിൽക്കുന്നത്. ഇതൊക്കെ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന കാര്യത്തിൽ സംശയമില്ല.
മാത്രമല്ല പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ എല്ലാം ശരിയാണെന്നു അടിവരയിടുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടത്. പ്രബുദ്ധരായ കേരളജനത ഇതൊക്കെ വിലയിരുത്തി തന്നെയാവും ഈ തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തുക.സർക്കാറിെൻറ കൊള്ളരുതായ്മകൾ ചൂണ്ടിക്കാട്ടി സർക്കാറിനെ നേർവഴിക്ക് നയിക്കുക എന്നുള്ളത് പ്രതിപക്ഷത്തിെൻറ ഉത്തരവാദിത്തമാണ്.എന്നാൽ, കള്ളകേസെടുത്തു കേരളത്തിലെ പ്രതിപക്ഷ നേതാക്കന്മാരെ നിശ്ശബ്ദരാക്കാൻവേണ്ടി ഈ സർക്കാർ നടത്തുന്ന ശ്രമങ്ങളെ ഈ തെരെഞ്ഞടുപ്പിലൂടെ കേരളത്തിലെ ജനങ്ങൾ പുച്ഛിച്ചു തള്ളും എന്ന കാര്യത്തിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.