കാറുകൾ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു
text_fieldsറിയാദ്: നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. െചാവ്വാഴ്ച രാത്രി 10നുണ്ടായ അപകടത്തിൽ മലപ്പുറം മഞ്ചേരി തുറക്കല്‍ സ്വദേശി കോതാളത്തില്‍ അനീസ് ബാബു (33) ആണ് മരിച്ചത്. ‘പിസ’ റസ്റ്റോറൻറ് ശൃംഖലയിൽ ഡെലിവറി ജോലി ചെയ്തിരുന്ന യുവാവിെൻറ കാറില്‍ അമിത വേഗതയിലെത്തിയ സ്വദേശി യുവാവിെൻറ കാര്‍ ഇടിച്ചായിരുന്നു അപകടം.
പൊലീസ് പിന്തുടര്‍ന്ന് വരികയായിരുന്നു സ്വദേശി യുവാവിനെ എന്നറിയുന്നു. അതിനെ തുടർന്ന് അമിതവേഗതയിൽ വരുേമ്പാഴാണ് അനീസിെൻറ കാറിലിടിച്ചത്. ഉടന്‍ തന്നെ പൊലീസ് ബദീഅ കിങ് സല്‍മാന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏഴുമാസമായി റിയാദിലാണ് ജോലി ചെയ്യുന്നത്. ഉമര്‍ - ആസ്യ ദമ്പതികളുടെ മകനാണ്. ജസ്‌ലയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് അമല്‍, മുഹമ്മദ് ഹസന്‍. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ക്കായി കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, റഫീഖ് പുല്ലൂര്‍ എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.