അവകാശ സംരക്ഷണ സംഗമം
text_fieldsജിദ്ദ: ഭാരതീയൻ എന്ന നിലയിൽ ഭരണഘടന വകവെച്ചു തന്നിട്ടുള്ള അവകാശങ്ങൾ ഒരു സമുദായത്തിനും നിഷേധിക്കാനോ അതിനെ തള്ളിപ്പറയാനോ ആർക്കും അവകാശമില്ല എന്നിരിക്കെ ഒരു മുസ്ലിമിന്റെ വിശ്വാസപരമായ കാര്യങ്ങളിൽ നിർബന്ധമായ ഹിജാബ് വിഷയത്തിൽ ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യസ്ഥരായ ആളുകൾ കൈക്കൊള്ളുന്ന തീരുമാനം തികച്ചും അപലപനീയവും ഫാഷിസത്തിനു ചൂട്ടു പിടിക്കുന്നതും മുസ്ലിം സമുദായത്തെ അപരവത്കരിക്കുന്നതിന്റെ ഭാഗവുമാണെന്ന് മൗലവി ജമാലുദ്ദീൻ അശ്റഫി കരുനാഗപ്പള്ളി പറഞ്ഞു. കേരള മുസ്ലിം ജമാഅത്തു ഫെഡറേഷൻ ജിദ്ദ ഘടകം സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു.
മനാഫ് മൗലവി അൽ ബദ്രി പനവൂർ മുഖ്യപ്രഭാഷണം നടത്തി. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികൾ പുതുമയുള്ള കാര്യമല്ല എന്നും സമയോചിതമായ ഇടപെടലുകളിൽ കൂടി അവ അതിജയിക്കുക തന്നെ ചെയ്യുമെന്നും വിശ്വാസ സംരക്ഷണത്തിനു ജീവൻ നൽകേണ്ടിവന്നാൽ അതു വിശുദ്ധ രക്തസാക്ഷിത്വം നേടിയെടുക്കുകയാണ് ചെയ്യുന്നതെന്നും യഥാർഥ വിശ്വാസിയുടെ ജീവിതം പാരത്രിക ജീവിതമാണെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദുകുട്ടി ഹസനി പെരിയാർ, ഇബ്രാഹിം കുട്ടി ശാസ്താംകോട്ട, സിദ്ദീഖ് മദനി നെടുമങ്ങാട്, മസ്ഊദ് മൗലവി ബാലരാമപുരം, ഖലീൽ കുട്ടി മുസ്ലിയാർ പായിപ്പാട് എന്നിവർ സംസാരിച്ചു. വിജാസ് ഫൈസി സ്വാഗതവും അനീസ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.