മലയാളി വനിതാ തീർഥാടക ഹൃദയാഘാതം മൂലം മക്കയിൽ നിര്യാതനായി
text_fieldsമക്ക: ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയ മലയാളി തീർഥാടക കാസർകോട്, പടന്ന സ്വദേശി റൗളാ ബീവി (50) മക്കയിൽ നിര്യാതനായി. ഹൃദ്രോഗത്തെ തുടർന്ന് രണ്ടാഴ്ചയോളം കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ മരിച്ചു. പുരുഷ സഹായമില്ലാത്ത നോൺ മഹറം വിഭാഗത്തിൽ ബന്ധു നൂർജഹാനൊപ്പം ഹജ്ജിന് എത്തിയതായിരുന്നു. ഹജ്ജ് കർമങ്ങൾക്കിടെ മിനായിൽ വെച്ച് രോഗം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മകൻ: റഷീദ് രിദ പരിചരണത്തിനായി ദുബൈയിൽ നിന്ന് എത്തിയിരുന്നു.
ഭർത്താവ്: അബ്ദുൽ ഹക്കീം. മക്കൾ: സഫ്‌വാൻ, റഷീദ് രിദ, സയ്യിദ് അബൂബക്കർ. കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുകയാണ് മൃതദേഹം. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ കബറടക്കുന്നതിന് ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വിഭാഗം മെമ്പർ മുഹമ്മദ് ഷമീം നടപടികൾ പൂർത്തിയാക്കാൻ സഹായത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.