കേരളത്തിന് ശുചിത്വവും ആരോഗ്യവും ഉണ്ടാകണം
text_fieldsഅതിജാഗ്രതയുടെ ഈ വർഷാവസാനം കേരളവും മലയാളികളായ പ്രവാസികളും തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലാണ്. ഉപ്പ് മുതൽ കർപ്പൂരം വരെ ഓൺലൈനിൽ വിനിമയം നടത്തുന്ന സവിശേഷമായ ഈ സാഹചര്യത്തിൽ ഓൺലൈൻ കാമ്പയിനുകൾ നടത്തിയും സോഷ്യൽ മീഡിയ വഴി ഡിജിറ്റൽ പ്രചാരണത്തിന് ചുക്കാൻ പിടിച്ചും പ്രവാസികളും പ്രവാസി സംഘടനകളും നാട്ടിലുള്ളതിനെക്കാളേറെ തെരഞ്ഞെടുപ്പാവേശത്തിലാണ്. യുവാക്കളെയും പ്രവാസികളെയും യുവതികളെയും മത്സരരംഗത്തേക്ക് പരിഗണിച്ച രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം വളരെ പ്രതീക്ഷയോടെയാണ് ജനം നോക്കിക്കാണുന്നത്.
പ്രാദേശിക വിഷയങ്ങളും അടിസ്ഥാന സൗകര്യ വികസനവും ഏറെ ചർച്ചചെയ്യുന്ന ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചുവരുന്ന ഓരോ ജനപ്രതിനിധിയും തെൻറ പ്രദേശങ്ങളിലെ മാലിന്യസംസ്കരണത്തിന് മുന്തിയ പരിഗണന നൽകാൻ തയാറാവണം. പകർച്ചവ്യാധികളാലും രോഗങ്ങളാലും ലോകം തന്നെ നിശ്ചലമായ അനുഭവമാണ് നമുക്ക് കഴിഞ്ഞുപോയത്. വ്യക്തമായ ആസൂത്രണത്തോടുകൂടി നൂതനമായ രീതിയിൽ മാലിന്യ നിർമാർജനത്തിന് ഓരോ പഞ്ചായത്തും മുനിസിപ്പാലിറ്റിയും കോർപറേഷനും പദ്ധതികളാവിഷ്കരിച്ച് നടപ്പിൽ വരുത്തിയാൽ മാത്രമേ 'ശുചിത്വ കേരളവും ആരോഗ്യ കേരളവും' നമുക്ക് വീണ്ടെടുക്കാനും ആരോഗ്യമുള്ള യുവതലമുറയെ വാർത്തെടുക്കാനും സാധിക്കൂ. ഇത്തരം ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് ജനപ്രതിനിധികളിൽനിന്നും ജനം പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.