കേരളപ്പിറവി; അൽ യാസ്മിൻ സ്കൂളിൽ പ്രത്യേക അസംബ്ലി
text_fieldsറിയാദ്: കേരളപ്പിറവിയോടനുബന്ധിച്ച് റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. കേരളത്തിനു പുറമെ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെയും രൂപവത്കരണത്തോടനുബന്ധിച്ചാണ് അസംബ്ലി സംഘടിപ്പിച്ചത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളുടെയും അസംബ്ലിയായിരുന്നു നടന്നത്. ഖുർആൻ പാരായണം ചെയ്തുകൊണ്ടാണ് അസംബ്ലി ആരംഭിച്ചത്.
വിവിധ ഭാഷകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള വിവിധ കലാപരിപാടികളും അരങ്ങേറി. ഇരുവിഭാഗങ്ങളിലെയും ഹൈസ്കൂൾ വിദ്യാർഥികളുടെ ഗ്രൂപ് ഡാൻസ്, ഗ്രൂപ് സോങ് ശ്രദ്ധ പിടിച്ചുപറ്റി. പ്രൈമറി വിദ്യാർഥികൾ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളുടെ സംസ്കാരവും ഭൂപ്രകൃതിയും സാഹിത്യവും വിശദീകരിച്ചുകൊണ്ട് പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു.
കൂടാതെ വിവിധ സംസ്ഥാനങ്ങളുടെ ചരിത്രം, നാനാത്വത്തിൽ ഏകത്വം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ട് കുട്ടികൾ നടത്തിയ പ്രസംഗം അസംബ്ലിയെ കൂടുതൽ സജീവമാക്കി.
കെ.ജി. സെക്ഷനിൽ ഹെഡ്മിസ്ട്രസ് റിഹാന അംജാദ്, ഗേൾസ് സെക്ഷനിൽ നിഖാത് അൻജും, ബോയ്സ് സെക്ഷനിൽ ഹെഡ്മാസ്റ്റർ തൻവീർ സിദ്ദീഖി എന്നിവർ പങ്കെടുത്തു. കോംപ്ലക്സ് മാനേജർ അബ്ദുലില്ലാഹ് അൽ മൊയ്ന, പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവേസ് എന്നിവർ സംസാരിച്ചു. സൗദിയുടെയും ഇന്ത്യയുടെയും ദേശീയഗാനങ്ങൾ ആലപിച്ചുകൊണ്ട് അസംബ്ലി സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.