അറബ് ലോകത്തും തരംഗമായി കേരള പൊലീസ് വീഡിയോ
text_fieldsജിദ്ദ: കോവിഡ് 19 പ്രതിരോധ മാർഗങ്ങളിലൊന്നായ ശുചീകരണം സംബന്ധിച്ച് കേരള പൊലീസ് തയാറാക്കിയ ബോധവത്കരണ വീഡിയോ അ റബ് ലോകത്തും തരംഗമായി. പ്രമുഖ വാർത്താചാനലായ അൽഅറബിയ ഇൗ വിഡിയോ പ്രദർശിപ്പിച്ചതോടെ പ്രേക്ഷകർ ഏറ്റെടുത്ത് തര ംഗമാക്കി. വൈറസ് ബാധിക്കാതിരിക്കാനുള്ള മുൻകരുതലായി ബ്രേക്ക് ദ ചെയിൻ കാമ്പയിനിൽ കൈകൾ എങ്ങനെ കഴുകണമെന്ന് വിവരിക്കുന്നതാണ് വീഡിയോ.
ഈയിടെ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന മലയാള സിനിമയിലെ ‘കളക്കാത്ത സംഗനമേരം’ എന്ന ഗാനത്തിനനുസരിച്ച് പൊലീസുകാർ ചുവടുവച്ച് കൈകഴുകുന്നതായി അഭിനയിച്ച് കാണിക്കുന്ന വീഡിയോ പുറത്തിറക്കിയപ്പോൾ തന്നെ കേരളത്തിലും ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതാണിപ്പോൾ അൽ അറബിയ ചാനൽ വളരെ പ്രാധാന്യമുള്ള വാർത്താക്കി മാറ്റിയത്.
ജനങ്ങളെ ബോധവൽക്കരിക്കാനായി ഏറെ ആകർഷണീയമായി പുറത്തിറക്കിയ വിഡിയോയെ പ്രശംസിക്കുകയാണ് ചാനൽ വാർത്തയിലൂടെ. ചാനലിെൻറ യൂട്യൂബ് അക്കൗണ്ടിലും ഇൗ വാർത്ത തരംഗം സൃഷ്ടിച്ചു. കുറഞ്ഞ സമയം കൊണ്ട് തന്നെ പതിനയ്യായിരത്തോളം ആളുകൾ കണ്ടു. സൗദി പൗരന്മാരെല്ലാം ഇൗ വിഡിയോ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.