കേരള സേഫ്റ്റി പ്രഫഷനൽ ഫോറം രൂപവത്കരിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി മേഖലയിൽ ജോലി ചെയ്യുന്ന പ്രഫഷനലുകളുടെ കൂട്ടായ്മയായി റിയാദിൽ കേരള സേഫ്റ്റി പ്രഫഷനൽ ഫോറം (കെ.എസ്.പി.എഫ്) രൂപവത്കരിച്ചു. ഏതു പ്രതികൂല സാഹചര്യങ്ങളിലും ജോലി ചെയ്യാനും ജോലി കണ്ടെത്താനും കഴിവും യോഗ്യതയുമുള്ള സേഫ്റ്റി പ്രഫഷനൽസിനെ വാർത്തെടുക്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾ ചെയ്യുക, ഹെൽത്ത് ആൻഡ് സേഫ്റ്റി മേഖലയിൽ ജോലി ചെയ്യുന്ന പ്രഫഷനൽസിനുവേണ്ട വിവിധ ട്രെയിനിങ് പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് ആദ്യ യോഗം തീരുമാനിച്ചു.
50ഓളം വരുന്ന സേഫ്റ്റി പ്രഫഷനലുകൾ പങ്കെടുത്ത യോഗത്തിൽ, ഹെൽത്ത് ആൻഡ് സേഫ്റ്റി മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിെൻറ സ്വാധീനം, കഴിവ് ഉറപ്പാക്കുന്നതിെൻറ ആവശ്യകത, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിനുവേണ്ട നയങ്ങൾ എന്നിവ പ്രഗല്ഭരുടെ നേതൃത്വത്തിൽ ചർച്ച വിഷയങ്ങളായി. ഫോറം ഭാരവാഹികളായി പ്രഭാകരൻ ബേത്തൂർ (പ്രസി.), ജിഹാദ് (സെക്ര.), രതീഷ് (ട്രഷ.), അനൂപ് അപ്പുക്കുട്ടൻ (കോഓഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.