Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൊതുമാപ്പ്​:...

പൊതുമാപ്പ്​: കേരളത്തിലേക്ക്​ തിരിച്ചത്​ 1500 ലധികം പ്രവാസികൾ

text_fields
bookmark_border
പൊതുമാപ്പ്​: കേരളത്തിലേക്ക്​ തിരിച്ചത്​ 1500 ലധികം പ്രവാസികൾ
cancel

ജിദ്ദ: പൊതുമാപ്പി​​​െൻറ ഭാഗമായി സൗദി അറേബ്യയിൽ നിന്ന്​ കേരളത്തിലേക്ക്​ തിരിച്ചത്​ 1500 ലധികം പ്രവാസികൾ. വരും ദിവസങ്ങളിൽ കൂടുതൽ പേർ നാട്ടിലേക്ക്​ പുറപ്പെടും.  രണ്ടായിരത്തിലധികം മലയാളികൾ ഒൗട്ട്​പാസിനായി ഇന്ത്യൻ എംബസിയെയും കോൺസുലേറ്റിനെയും സമീപിച്ചിട്ടുണ്ട്​.പൊതുമാപ്പ്​ കാലാവധി കഴിയാൻ ഇനി 44 ദിവസമേ അവശേഷിക്കുന്നുള്ളൂ.

ഇന്ത്യയിലേക്ക്​ മടങ്ങിയവരുടെ എണ്ണം​ 25000 ത്തിലധികം വരുമെന്ന്​ ഇന്ത്യൻ എംബസി കോൺസുലാർ അനിൽ നോട്ടിയാൽ പറഞ്ഞു. 23155 പേർ ഇതുവരെ ഇന്ത്യൻ എംബസിയുടെയും ജിദ്ദ കോൺസുലേറ്റി​​​​െൻറയും സഹായം തേടിയിട്ടുണ്ട്​. അതേ സമയം പൊതുമാപ്പിൽ വിവധ രാജ്യക്കാരായ 32000 പേർ സൗദി വിട്ടതായാണ്​ ആഭ്യന്തരമന്ത്രാലയത്തി​​​െൻറ കണക്ക്​. ഇളവ്​കാലം ഉപയോഗപ്പെടുത്തുന്നതിൽ കൂടുതൽ താൽപര്യം കാണിച്ചത്​ ഇന്ത്യക്കാരാണ്​ എന്ന്​ സൗദി അധികൃതർ നേരത്തെ വ്യക്​തമാക്കിയിരുന്നു. മറ്റ്​ എംബസികളെ അപേക്ഷിച്ച്​ ഇന്ത്യൻ എംബസി വിപ​ുലമായ സൗകര്യങ്ങളാണ്​ ഇന്ത്യക്കാരായ അനധികൃത താമസക്കാർക്ക്​ നാടണയാനായി ഒരുക്കിയത്​. ഇന്ത്യൻ മാധ്യമങ്ങളും ഇൗ വിഷയത്തിൽ നല്ല ഇട​പെടൽ നടത്തി.

രാജ്യത്തെ മൊത്തം അനധികൃതതാമസക്കാരുടെ കണക്ക്​ പരിശോധിക്കു​​േമ്പാൾ അഞ്ച്​ ശതമാനം പോലും പൊതുമാപ്പി​​​െൻറ ആനുകൂല്യം ഉപയോഗപ്പെടുത്തിയിട്ടില്ലെന്നാണ്​ ആഭ്യന്തര മന്ത്രാലയത്തി​​​െൻറ വിലയിരുത്തൽ. ദശലക്ഷക്കണക്കിന് അനധികൃത താമസക്കാരും തൊഴില്‍, ഇഖാമ നിയമലംഘകരും സൗദിയിലുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ജൂൺ 24 നാണ്​ പൊതുമാപ്പ്​ കാലാവധി തീരുക.
 ഇളവുകാലത്തിന് ശേഷം പിഴയും തടവും വിലക്ക് ഏര്‍പ്പെടുത്തലും പ്രാബല്യത്തില്‍ വരും. രാജ്യത്തി​​​െൻറ വിവിധ മേഖലയില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെയായി ഒരു ലക്ഷം പേര്‍ പിടിയിലായിട്ടുണ്ടെന്നാണ് മന്ത്രാലയത്തി​​​െൻറ കണക്ക്. 19 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സംയുക്തമായി നടപ്പാക്കുന്ന പൊതുമാപ്പില്‍ രാജ്യം വിടുന്നവര്‍ക്കായി 78 നാടുകടത്തല്‍ കേന്ദ്രങ്ങള്‍ ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keralam
News Summary - keralam
Next Story