കേരളപ്പിറവി: ജി.എം.എഫ് 'കേരളോത്സവം' സംഘടിപ്പിച്ചു
text_fieldsറിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) ദിനവും കേരളപ്പിറവിദിനവും മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. 'കേരളോത്സവം-2022' എന്ന പേരിൽ അരങ്ങേറിയ പരിപാടിയിൽ സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര അധ്യക്ഷത വഹിച്ചു. എഴുത്തുകാരി സബീന സാലി ഉദ്ഘാടനം ചെയ്തു.ജി.എം.എഫ് കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ വ്യവസായ പാർക്കായ 'ജബൽ ഗ്രീൻ വ്യവസായ പാർക്കു'മായി കൈകോർത്ത് കോഴിക്കോട് മുക്കത്ത് പുതിയ വ്യവസായസംരംഭത്തിന് തുടക്കംകുറിച്ചതായി ചടങ്ങിൽ ഭാരവാഹികൾ പ്രഖ്യാപിച്ചു.
ഫെഡറേഷൻ ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് ജബൽ ഗ്രീൻ വ്യവസായ പാർക്ക് എം.ഡി അബ്ദുൽ സലാമുമായി വ്യവസായസംരംഭത്തിനുള്ള ധാരണപത്രം കൈമാറി. അബ്ദുൽ സലാം കേരളത്തിൽ തുടക്കംകുറിച്ച വ്യവസായ പാർക്കിനെക്കുറിച്ച് വിശദീകരിച്ചു. കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ ആരംഭിച്ച സ്വകാര്യ വ്യവസായ പാർക്കിൽ പ്രവാസികൾക്ക് നിക്ഷേപം നടത്താനും ചെറുകിട വ്യവസായം ആരംഭിക്കാനും പ്രോത്സാഹം നൽകുമെന്ന് അദ്ദേഹം അറയിച്ചു.
മൂന്നാം വർഷത്തിലേക്കു കടക്കുന്ന ഗൾഫ് മലയാളി ഫെഡറേഷൻ പിറന്നാൾദിനം കേക്ക് മുറിച്ച് ആഘോഷമാക്കി. എൻ.ആർ.കെ ഫോറം ആക്ടിങ് ചെയർമാൻ സത്താർ കായംകുളം, ബഹ്റൈൻ ജി.എം.എഫ് എക്സിക്യൂട്ടിവ് മെംബർ മുസ്തഫ കോഴിക്കോട്, നവോദയ പ്രതിനിധി കുമ്മിൾ സുധീർ, സൗദി വനിത സാറ ഫഹദ്, ജി.സി.സി മീഡിയ കോഓഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം അർത്തിയിൽ, എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ അനിൽ നാരായണൻ, ഷിബു ഉസ്മാൻ, ഷാജഹാൻ കാഞ്ഞിരപ്പള്ളി, സുലൈമാൻ വിഴിഞ്ഞം, സുബൈർ കുമ്മിൾ തുടങ്ങിയവർ സംസാരിച്ചു.
സൗദി നാഷനൽ കമ്മിറ്റി പ്രോഗ്രാം കോഓഡിനേറ്റർ രാജു പാലക്കാട് ആമുഖപ്രഭാഷണം നടത്തി. കെ.പി. ഹരികൃഷ്ണൻ സ്വാഗതവും അലി വയനാട് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കലാപരിപാടിയിൽ ഫെയിം നിസാം കാലിക്കറ്റ്, ആശ ഷിജു, ലുലു ദിയ, മുസ്തഫ കോഴിക്കോട്, സത്താർ മാവൂർ, ഷിജു കോട്ടങ്ങൽ, അനാര റഷീദ്, സഫ ഷിറാസ് തുടങ്ങിയവരുടെ ഗാനമേള അരങ്ങേറി.
സജിൻ നിഷാൻ പരിപാടിയുടെ അവതാരകനായിരുന്നു. വൈദേഹി നൃത്ത വിദ്യാലയത്തിലെ കുട്ടികൾ കേരളപ്പിറവിയോട് അനുബന്ധിച്ച് വിവധ നൃത്തനൃത്യങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു. ബജാജ് ചേതക് സ്കൂട്ടറിൽ ലോകം ചുറ്റാനിറങ്ങിയ മലയാളികളായ അഫ്സലിനെയും ബിലാലിനെയും ചടങ്ങിൽ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.