കേരളപ്പിറവി ദിനം ആഘോഷിച്ചു
text_fieldsതബൂക്ക്: മലയാളം മിഷൻ തബൂക്ക് മേഖലയുടെ ആഭിമുഖ്യത്തിൽ വൈവിധ്യവും വർണാഭവുമായ പരിപാടികളോടെ കേരളപ്പിറവി ദിനം ആഘോഷിച്ചു. പരിപാടി മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മലയാളം മിഷൻ തബൂക്ക് മേഖല പ്രസിഡൻറ് റഹീം ഭരതന്നൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഭാഷ പ്രതിജ്ഞയായി കേരളസർക്കാർ അംഗീകരിച്ച എം.ടി. വാസുദേവൻ നായർ എഴുതിയ ഭാഷാപ്രതിജ്ഞ മലയാളം മിഷൻ സൗദി ചാപ്റ്റർ വൈസ് പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ ചൊല്ലിക്കൊടുത്തു.
മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്ധ സമിതിയംഗം സാജിത ടീച്ചർ, ഫൈസൽ നിലമേൽ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് മേഖല പഠനകേന്ദ്രത്തിലെ വിദ്യാർഥികൾ അവതരിപ്പിച്ച വർണശബളമായ നൃത്തം, ഭൂതപ്പാട്ട്, കവിതപാരായണം, നാടൻപാട്ടുകൾ, കുസൃതിച്ചോദ്യങ്ങൾ, മലയാളം വാക്ക് സംസാരിക്കൽ തുടങ്ങിയ പരിപാടികൾ അരങ്ങേറി. ശേഷം സമ്മാനവിതരണവും മലയാളം മിഷൻ സൗദി ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സുഗതഞ്ജലി കാവ്യാലാപനം, ഓണം, സ്വാതന്ത്ര്യദിന പരിപാടികൾ എന്നിവയിൽ തബൂക്ക് മേഖലയിൽനിന്ന് വിജയികളായ വിദ്യാർഥികൾക്കുള്ള മലയാളം മിഷെൻറ സർട്ടിഫിക്കറ്റും ഉപഹാരവും നൽകി. റോജൻ തുരുത്തിയിൽ, രമ്യ സജിത്ത്, സുനു ഡാനിയേൽ, അനിൽ പുതുക്കുന്നത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഉബൈസ് മുസ്തഫ സ്വാഗതവും പ്രോഗ്രാം കൺവീനർ സാബു കടുവിനാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.