ജിദ്ദയിൽ കേരളോൽസവത്തിന് ഇന്ന് കൊടിയുയരും
text_fieldsജിദ്ദ: ജിദ്ദയിലെ മലയാളി പ്രവാസി സമൂഹം കാത്തിരുന്ന ഉൽസവത്തിന് ഇന്ന് കൊടിയുയരും. കേരളീയ കലകളും സംസ്കാരവും പൈതൃകവും ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിലെ വേദികളിൽ ആഘോഷം തീർക്കും. ഇന്ത്യ എഴുപത് വർഷം പിന്നിടുന്നതിെൻറ നിറവിലാണ് കോണ്‍സുലേറ്റിെൻറ ആഭിമുഖ്യത്തില്‍ ജിദ്ദ മലയാളി സമൂഹം കേരളോൽസവമൊരുക്കുന്നത്. പ്രവാസത്തിെൻറ നിറമുള്ള സായാഹ്നങ്ങളാണ് ഇനിയുള്ള രണ്ടു ദിനങ്ങളിൽ. കേരളീയ കലകളുടെ കേളികൊട്ടുയരുന്നതോടെ മലയാളി ഹൃദയങ്ങളിൽ ഗൃഹാതുരത്വത്തിെൻറ മേളമുയരും. കേരളീയ വേഷം ധരിച്ച് മലയാളികൾ ഉൽസവ നഗരിയിലെത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചിട്ടുണ്ട്. മലയാളിത്തനിമയുടെ പരിേഛദമാവും മേള എന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ വേകുന്നേരം നാലു മുതല്‍ രാത്രി 11 വരെയാണ് മേള. കലാപരിപാടികളും പ്രദര്‍ശന സ്റ്റാളുകളും ഒത്തുചേര്‍ന്ന കാര്‍ണിവല്‍ ജിദ്ദയിലെ കേരളീയ പ്രവാസി സമൂഹത്തിന് പുത്തന്‍ അനുഭവമാവും. പ്രവേശനം സൗജന്യമാണ്. കാണികള്‍ക്ക് ഏതു സമയവും വന്ന് ഇഷ്ടമുള്ള പരിപാടികള്‍ ആസ്വദിക്കാൻ കഴിയും വിധമാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖാണ് മേളയിലെ മുഖ്യാതിഥി. ആറു മണിക്ക് നടക്കുന്ന ഘോഷയാത്രയില്‍ കേരളീയ കലകളും പരമ്പരാഗത വേഷവിധാനങ്ങളുമായി നിരവധി പേർ പെങ്കടുക്കും.
രാത്രി ഏഴ് മണിക്കാവും ഒൗപചാരിക ചടങ്ങ്്. ഉദ്ഘാടന ചടങ്ങില്‍ സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവര്‍ സംബന്ധിക്കും. അനില്‍ നാരായണയും നൃത്താധ്യാപിക ഷെല്‍ന വിജയും അണിയിച്ചൊരുക്കുന്ന ദൃശ്യകേരളം പരിപാടി ഇന്നത്തെ പ്രധാന ആകർഷണമാവും. അന്‍പതോളം വനിതകള്‍ ചുവടുവെക്കുന്ന തിരുവാതിരക്കളി, ഇശലുകൾ പെയ്യുന്ന രാവിൽ ഒപ്പന, രാഗ ലാസ്യ മോഹന ചടുല ഭാവങ്ങളുമായി കഥകളി, മോഹനിയാട്ടം, കോല്‍കളി, സംഗീത വിരുന്ന് തുടങ്ങിയവ അരങ്ങേറും.പതിനഞ്ചിലേറെ സ്റ്റാളുകളിൽ കളരിപ്പയറ്റ്, ആനക്കാഴ്ച, വള്ളംകളി തുടങ്ങിയവയുടെ ദൃശ്യാവിഷ്‌കാരമൊരുക്കിയിട്ടുണ്ട്. കിഡ്‌സ് കോര്‍ണര്‍, മ്യൂസിക് ലൈവ്, രുചിമേള തുടങ്ങിയവയും ഉൽസവത്തിന് മാറ്റ് കൂട്ടും.
പല നേരങ്ങളിൽ വരുന്നവർക്കായി കലാപരിപാടികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. വൈകുന്നേരം നാലിനും 11 നും ഇടിയില്‍ എപ്പോള്‍ വേണമെങ്കിലും കാര്‍ണിവല്‍ നഗരിയിലെത്തി പരിപാടികള്‍ ആസ്വദിക്കാം. കേരളീയ സമൂഹത്തിെൻറ പൊതുപരിപാടിയെന്ന നിലയില്‍ കേരളോത്സവവുമായി എല്ലാവരും സഹകരിക്കണമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ.എം ഷെരീഫ് കുഞ്ഞും കണ്‍വീനര്‍ വി.ക.എ റഊഫും അഭ്യര്‍ഥിച്ചു.
കേരളീയ വേഷം ധരിച്ച് വരുന്ന ദമ്പതികൾക്ക് പ്രോൽസാഹന സമ്മാനമുണ്ടാവുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.ടി.എ മുനീര്‍ അറിയിച്ചു. മെഡിക്കൽ ചെക്കപ്പ് ഉൾപെടെ മേളയിൽ ഒരുക്കിയിട്ടുണ്ട്. കോണ്‍സുലേറ്റ് കോ^ഒാര്‍ഡിനേറ്റര്‍ ബോബി മാനാട്ട്, വിവിധ സംഘടനാ നേതാക്കളായ അഹമ്മദ് പാളയാട്ട്, പി.പി റഹീം, അബൂബക്കര്‍ അരിമ്പ്ര, ഷിബു തിരുവനന്തപുരം, അബ്ദുല്‍ മജീദ് നഹ, വി.പി മുസ്തഫ എന്നിവരാണ് മേളയുടെ അലകും പിടിയും നിയന്ത്രിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.