Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​ദീ​ജ നി​സ,...

ഖ​ദീ​ജ നി​സ, ഷ​ഹ്​​നാ​സ്​ അ​ബ്​​ദു​ൽ ജ​ലീ​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു

text_fields
bookmark_border
honoring ceremony
cancel
camera_alt

സൗ​ദി ദേ​ശീ​യ ഗെ​യിം​സ് ബാ​ഡ്മി​ൻ​റ​ണി​ല്‍ ഹാ​ട്രി​ക് സ്വ​ര്‍ണ മെ​ഡ​ല്‍ നേ​ടി​യ ഖ​ദീ​ജ നി​സ​യെ​യും ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ മാ​നേ​ജി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ ഷ​ഹ​നാ​സ് അ​ബ്​​ദു​ല്‍ ജ​ലീ​ലി​നെ​യും

ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ആ​ദ​രി​ച്ച​പ്പോ​ൾ

റി​യാ​ദ്: സൗ​ദി ദേ​ശീ​യ ഗെ​യിം​സ് ബാ​ഡ്മി​ൻ​റ​ണി​ല്‍ ഹാ​ട്രി​ക് സ്വ​ര്‍ണ മെ​ഡ​ല്‍ നേ​ടി​യ ഖ​ദീ​ജ നി​സ, റി​യാ​ദ് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ മാ​നേ​ജി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ ഷ​ഹ​നാ​സ് അ​ബ്​​ദു​ല്‍ ജ​ലീ​ല്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. റി​യാ​ദ് ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ‘മ​ഹ​ര്‍ജാ​ന്‍ മ​ല​യാ​ളം’ പ​രി​പാ​ടി​യി​ലാ​യി​രു​ന്നു ആ​ദ​രം.

പ്ര​സി​ഡ​ൻ​റ്​ വി.​ജെ. ന​സ്‌​റു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ന്നാ​മ​ത് ദേ​ശീ​യ ഗെ​യിം​സ് മു​ത​ല്‍ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ല്‍കി ഒ​പ്പം നി​ന്ന​വ​രോ​ട് അ​ങ്ങേ​യ​റ്റം ക​ട​പ്പാ​ടു​ണ്ടെ​ന്ന് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ല്‍ ഖ​ദീ​ജ നി​സ പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ പ്ര​വാ​സി സ​മൂ​ഹ​ത്തി​​ന്റെ പ​രി​ച്‌ഛേ​ദ​മാ​ണ് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളെ​ന്നും എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ ആ​വ​ശ്യ​മാ​ണെ​ന്നും ഷ​ഹ​നാ​സ് അ​ബ്​​ദു​ല്‍ ജ​ലീ​ലും പ​റ​ഞ്ഞു.


മീ​ഡി​യ ഫോ​റം മു​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ഫീ​ഖ് കി​നാ​ലൂ​ര്‍, നൗ​ഫ​ല്‍ പാ​ല​ക്കാ​ട​ന്‍, ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍, നാ​ദി​ര്‍ഷാ റ​ഹ്​​മാ​ന്‍ എ​ന്നി​വ​രെ പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച്​ ആ​ദ​രി​ച്ചു.

മീ​ഡി​യ ഫോ​റം 20-ാം വാ​ര്‍ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സൗ​ദി​യി​ലെ വ്യ​വ​സാ​യ, വാ​ണി​ജ്യ രം​ഗ​ത്തെ പ്ര​മു​ഖ​രു​മാ​യി സ​ഹ​ക​രി​ച്ച് ഒ​രു വ​ര്‍ഷം നീ​ണ്ടു​നി​ല്‍ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി സ്വാ​ഗ​ത​വും നൗ​ഫ​ല്‍ പാ​ല​ക്കാ​ട​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Khadeeja Nisa and Shahnaz Abdul Jaleel were honored
Next Story