ഖാദര്‍ മുസ്ലിയാര് കൊടുവള്ളി ത്വാഇഫിൽ വാഹനമിടിച്ചു മരിച്ചു
text_fieldsജിദ്ദ: ശറഫിയയിൽ മൗലാന മദീന സിയാറ സ്ഥാപന നടത്തിപ്പുകാരൻ ഖാദര്‍ മുസ്ലിയാര് കൊടുവള്ളി (50) ത്വാഇഫിൽ വാഹനമിടിച്ചു മരിച്ചു. ശറഫിയയിൽ നിന്നും രണ്ട് ബസുകളിലായി സന്ദര്‍ശകരുമായി വെള്ളിയാഴ്ച രാവിലെ ത്വാഇഫിലെ ചരിത്രസ്ഥല സന്ദര്‍ശനത്തിന് പോയതായിരുന്നു. ജുമുഅക്ക് മുമ്പായി രാവിലെ 11.30ഓടെ വിവിധ ചരിത്രസ്ഥലങ്ങൾ സന്ദർശകർക്കായി വിശദീകരിച്ചു നല്‍കിയശേഷം റോഡ് മുറിച്ചുകടക്കവെ അതിവേഗത്തില്‍ വന്ന കാര്‍ ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് തെറിച്ച ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റ് മരിച്ചു. സന്ദർശന വിസയിലെത്തിയ ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും അപകടം നടക്കുമ്പോൾ കൂടെ ഉണ്ടായിരുന്നു. മൃതദേഹം ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോർച്ചറിയിൽ. പിതാവ്: ഉണ്ണിമോയി കുനിപ്പാലിൽ, ഭാര്യ: നദീറ, മക്കൾ: സവാദ്, സാബിത്ത്, ഫാത്തിമ സൻവ, സഹോദരങ്ങൾ: ഔഫ്, ഖിറാഷ്, ഹാരിസ്, ഉനൈസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.