ഖമീസ് മുശൈത്ത് മലയാളികൾ സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsഅബഹ: ഖമീസ് മുശൈത്ത് പ്രവാസി മലയാളി കൂട്ടായ്മ സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ഖമീസ് മുശൈത്ത് സൂഖിലെ സഫയർ ഗല്ലിയിൽ നടന്ന ആഘോഷത്തിൽ വിവിധ പരിപാടികൾ അരങ്ങേറി.
സൗദി സർക്കാറിനോടും ഖമീസ് മുശൈത്തിനോടുമുള്ള ഇഷ്ടം കോർത്തിണക്കി സലാം തമ്പാൻ തയറാക്കി ആലപിച്ച ഗാനം ശ്രദ്ധേയമായി. അദ്ദേഹത്തോടൊപ്പം സലാം റഫറിയും ഗാനം അവതരിപ്പിച്ചു. സൗദി ദേശീയ ദിന ഗാനങ്ങളോടൊപ്പം സ്വദേശികളും പ്രവാസികളും ചേർന്ന് നൃത്തം ചെയ്തത് കൗതുകമായി. സഫയർ ഗല്ലിയിലെ സ്ഥാപനങ്ങൾ തയാറാക്കിയ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പരിപാടിയുടെ അവസാനം പായസവിതരണവും ഉണ്ടായിരുന്നു. നൂറുകണക്കിന് പേർ പരിപാടിയിൽ പങ്കെടുത്തു. ഖമീസിലെ പ്രവാസി സംഘടന നേതാക്കളും സഫയർ ഗല്ലിയിലെ സ്ഥാപന ഉടമകളും പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.