ഖമീസ് മുശൈത്ത് ടൗൺ കെ.എം.സി.സി ‘മെഗാ ഇവന്റ് 2023-2024’ പ്രഖ്യാപിച്ചു
text_fieldsഅബ്ഹ: ഖമീസ് മുശൈത്ത് കെ.എം.സി.സി ടൗൺ കമ്മിറ്റി ഒരു വർഷം നീളുന്ന മെഗാ ഇവന്റ് പ്രഖ്യാപിച്ചു. ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ പുതുതായി നിലവിൽവന്ന കമ്മിറ്റിയുടെ ഒരു വർഷത്തെ പ്രവർത്തനപരിപാടി നേതാക്കൾ വിശദീകരിച്ചു.
2023 -24 കാലയളവിലെ പരിപാടിയിൽ അസീറിലെ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചവരെ ആദരിക്കൽ, രാഷ്ട്രീയ പഠന ക്ലാസ്, പൊതു സമ്മേളനവും അതിൽ മുസ്ലിം ലീഗിലെ പ്രമുഖ നേതാവിന്റെ സാന്നിധ്യവും, പ്രവാസം 25 വർഷത്തിലധികമായവരെ ആദരിക്കൽ, വിന്റർ സൂപ്പർ ലീഗ് സെവൻസ് ഫുട്ബാൾ, വനിത വിങ് രൂപവത്കരിക്കൽ, ക്രിക്കറ്റ് ടൂർണമെന്റ്, എക്സിക്യൂട്ടിവ് ക്യാമ്പ്, നിശ ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, ആനുകാലിക സംഭവവികാസങ്ങളെ ആസ്പദമാക്കി ടേബ്ൾ ടോക്, വിടപറഞ്ഞ നേതാക്കളെ അനുസ്മരിക്കൽ, അംഗങ്ങളുടെ സാമൂഹിക സാമ്പത്തിക സുരക്ഷക്ക് പദ്ധതികൾ, മാൻ ഓഫ് അസീർ പുരസ്കാരം, ബാലവേദി കൂട്ടായ്മ എന്നിവ ഈ കാലയളവിൽ നടപ്പാക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ടൗൺ കമ്മിറ്റി സെക്രട്ടറി നജീബ് തുവ്വൂർ, സീനിയർ നേതാക്കളായ മുഹമ്മദ് കുട്ടി മാതാപ്പുഴ, ബഷീർ മൂന്നിയൂർ, ജലീൽ കാവനൂർ, ടൗൺ കമ്മിറ്റി ഭാരവാഹികളായ അലി സി. പൊന്നാനി, നജീബ് തുവ്വൂർ, ഉമ്മർ ചെന്നാരിയിൽ, അഷ്റഫ് ഡി.എച്ച്.എൽ, മിസ്ഫർ മുണ്ടുപറമ്പ്, മുസ്തഫ മാളിക്കുന്ന്, റഹ്മാൻ മഞ്ചേരി, സലിം കൊണ്ടോട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.