Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​സീം പ്രവാ​സി സം​ഘം...

ഖ​സീം പ്രവാ​സി സം​ഘം സീ​താ​റാം യെ​ച്ചൂ​രി അ​നു​ശോ​ച​നം

text_fields
bookmark_border
സീ​താ​റാം യെ​ച്ചൂ​രി അ​നു​ശോ​ച​നം
cancel
camera_alt

ബു​റൈ​ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഖ​സീം പ്ര​വാ​സി സം​ഘം സീ​താ​റാം യെ​ച്ചൂ​രി അ​നു​ശോ​ച​നം

ബു​റൈ​ദ: സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ രാ​ജ്യ​സ​ഭ അം​ഗ​വു​മാ​യ സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗ​ത്തി​ൽ ഖ​സീം പ്ര​വാ​സി സം​ഘം അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ബു​റൈ​ദ സെ​യി​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഖ​സീം പ്ര​വാ​സി സം​ഘം മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഷാ​ജി വ​യ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ റ​ഷീ​ദ് മൊ​യ്തീ​ൻ അ​നു​ശോ​ച​ന​ക്കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ നേ​താ​വാ​യി​രു​ന്നു യെ​ച്ചൂ​രി എ​ന്ന് അ​നു​ശോ​ച​ന​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം പ​ർ​വേ​സ് ത​ല​ശ്ശേ​രി, പ്ര​സി​ഡ​ൻ​റ്​ നി​ഷാ​ദ് പാ​ല​ക്കാ​ട്, കെ.​എം.​സി.​സി പ്ര​തി​നി​ധി അ​നീ​സ് ചു​ഴ​ലി, ഒ.​ഐ.​സി.​സി പ്ര​തി​നി​ധി പ്ര​മോ​ദ് കു​ര്യ​ൻ, ഐ.​സി.​എ​ഫ് പ്ര​തി​നി​ധി ഷി​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി ക​ണി​യാ​പു​രം സ്വാ​ഗ​ത​വും ര​ക്ഷാ​ധി​കാ​രി സ​മ​തി അം​ഗം മ​നാ​ഫ് ചെ​റു​വ​ട്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sitaram YechuryCondolence meetSaudi Arabia News
News Summary - Khassim Pravasi Sangam Sitaram Yechury Condolence meet
Next Story