‘ഖത്മുൽ ഖുർആൻ’: മക്ക ഹറമിലെത്തിയത് 25 ലക്ഷത്തിലധികം വിശ്വാസികൾ
text_fieldsമക്ക: റമദാൻ 29-ാം രാവിൽ ‘ഖത്മുൽ ഖുർആനി’നോടനുബന്ധിച്ച് മക്ക ഹറമിലെ ഇശാഅ്, തറാവീഹ് നമസ്കാരത്തിൽ പെങ്കടുത്തത് 25 ലക്ഷത്തിലധികം ആളുകൾ. ഹറമുകളിലെ നമസ്കാരങ്ങളിലും ഖുർആൻ പാരായണ സമാപനത്തിലും പെങ്കടുക്കാൻ രാവിലെ മുതൽ ആളുകളുടെ ഒഴുക്ക് തുടങ്ങിയിരുന്നു.
27-ാം രാവ് കഴിഞ്ഞ ശേഷം രാജ്യത്തിെൻറ പല മേഖലകളിൽ നിന്നെത്തിയവരും ഹറമിനോട് വിട പറഞ്ഞിരുന്നുവെങ്കിൽ 29-ാം രാവിലെ നമസ്കാരവേളയിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. നമസ്കാര വേളയിൽ ഹറമിെൻറ മുഴുവൻ നിലകളും മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞു. മക്കയിലേക്ക് എത്തുന്ന എല്ലാ റോഡുകളിലും നല്ല തിരക്കായിരുന്നു. പരിസര പ്രദേശങ്ങളിൽ നിന്ന് പുറപ്പെട്ടവർക്ക് ഹറമിനടുത്തേക്ക് എത്താൻ മണിക്കൂറുകളെടുത്തു.
രാത്രി നമസ്കാരത്തിനും പ്രാർഥനക്കും ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നേതൃത്വം നൽകി. 29-ാം രാവിലെ തിരക്ക് നിയന്ത്രിക്കാനും തീർഥാടകർക്ക് സുഗമമായും ആശ്വാസത്തോടും ആരാധകളിലേർപ്പെടാനും ഇരുഹറം കാര്യാലയം വിപുലമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയിരുന്നു.
സുരക്ഷക്കായി കൂടുതൽ പേരെ നിയോഗിക്കുകയും ചെയ്തിരുന്നു. മദീനയിലെ മസ്ജിദുന്നബവിയിലും 29-ാം രാവിലെ തറാവീഹ് നമസ്കാരത്തിൽ ഖത്മുൽ ഖുർആനും ആയിരങ്ങളാണ് സാക്ഷിയായത്. പ്രാർഥനക്ക് ഇമാമും ഖത്തീബുമായ ശൈഖ് സലാഹ് അൽബദീർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.