ഖയാൽ മ്യൂസിക് ബാൻഡ് കലാസന്ധ്യ
text_fieldsപ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗത്തിന്റെ ശിഷ്യ ബീഗം ഖദീജക്ക് ജിദ്ദയിൽ ഖയാൽ മ്യൂസിക് ബാൻഡ് ഉപഹാരം നൽകി ആദരിക്കുന്നു
ജിദ്ദ: ചികിത്സയിൽ കഴിയുന്ന മാപ്പിളപ്പാട്ടിന്റെ റാണി റംല ബീഗത്തിന് സാമ്പത്തിക സഹായം നൽകുന്നതിനായി ജിദ്ദയിൽ ഖയാൽ മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ കലാസന്ധ്യ സംഘടിപ്പിച്ചു.
റംല ബീഗത്തിന്റെ ഗാനങ്ങൾ കോർത്തിണക്കി ജിദ്ദയിലെ ഗായകരായ ബീഗം ഖദീജ, മുംതാസ് അബ്ദുറഹ്മാൻ, കലാഭവൻ ധന്യ പ്രശാന്ത്, ബൈജു ദാസ്, വിജയ് ചന്ദ്രു, ആഷിർ കൊല്ലം, റഷീദ് ഓയൂർ, സുൾഫിക്കർ കൊല്ലം, പ്രിജിൻസ് വൈക്കം, ഷറഫുദ്ധീൻ പത്തനംതിട്ട, രജി കുമാർ പരവൂർ, നിസാർ കരുനാഗപ്പള്ളി, ഷാജി, മാസ്റ്റർ അശ്വന്ത്, മൻസൂർ ഫറോക്ക് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
നദീറ മുജീബ് തലശ്ശേരിയുടെ കൊറിയോഗ്രാഫിയിൽ കുട്ടികളുടെ കോൽക്കളി അരങ്ങേറി. കഥാപ്രസംഗ വേദികളിൽ റംല ബീഗത്തോടൊപ്പം ഗാനങ്ങൾ ആലപിച്ചിരുന്ന ബീഗം ഖദീജക്ക് ഖയാൽ മ്യൂസിക് ബാൻഡ് ഉപഹാരം നൽകി ആദരിച്ചു.
ബാദുഷ, നാസർ കോഴിക്കോട്, അഷ്റഫ് വലിയോറ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ഗഫാർ കലാഭവൻ (വയലിൻ, കീബോർഡ്), അൻസാർ കൊല്ലം (തബല), മൻസൂർ ഫറോക്ക് (ഹാർമോണിയം), സുരേഷ് ആലുവ (റിഥം ഒക്ടോപാഡ്), അനിൽ കുമാർ (ഗിത്താർ) എന്നിവർ ലൈവ് ഓർകസ്ട്രക്ക് നേതൃത്വം നൽകി. സാബുമോൻ പന്തളം, മുജീബ് കന്യാകുമാരി, മസൂദ് ബാലരാമപുരം, ഡെൻസൻ ചാക്കോ, നവാസ് ചിറ്റാർ, മാഹീൻ, ആശ സാബു, ജ്യോതി ബാബുകുമാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.