Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖേ​ലോ ഖേ​ലോ 2023;...

ഖേ​ലോ ഖേ​ലോ 2023; ന​വോ​ദ​യ സ്​​പോ​ർ​ട്​​സ്​ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Sports meet conducted by Jeddah Navodaya
cancel
camera_alt

ജി​ദ്ദ ന​വോ​ദ​യ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘ഖേ​ലോ ഖേ​ലോ 2023’ സ്​​പോ​ർ​ട്​​സ്​ മീ​റ്റി​ൽ​നി​ന്ന്

ജി​ദ്ദ: ന​വോ​ദ​യ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് ഏ​രി​യ ക​മ്മി​റ്റി ‘ഖേ​ലോ ഖേ​ലോ 2023’ എ​ന്ന​പേ​രി​ൽ സ്​​പോ​ർ​ട്​​സ്​ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. 30ാം കേ​ന്ദ്ര​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് ഏ​രി​യ സ​മ്മേ​ള​ന​ത്തി​​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്പോ​ർ​ട്സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം അ​ർ​പ്പി​ച്ചു​ള്ള പോ​സ്റ്റ​റു​ക​ളും മു​ത്തു​ക്കു​ട​യും ബാ​ൻ​ഡ്​ മേ​ള​വും കേ​ര​ള​ത്തി​െൻറ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളു​ടെ വേ​ഷ​വി​ധാ​ന​ങ്ങ​ളു​മാ​യി സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ അ​ണി​നി​ര​ന്ന മാ​ർ​ച്ച് പാ​സ്റ്റോ​ടെ​യാ​ണ് സ്പോ​ർ​ട്സ് മീ​റ്റ് ആ​രം​ഭി​ച്ച​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി.​എം മാ​യി​ൻ​കു​ട്ടി മാ​ർ​ച്ച് പാ​സ്റ്റി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കു​ക​യും സ്പോ​ർ​ട്സ് മീ​റ്റ് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ജി​ജോ അ​ങ്ക​മാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന​സ് ബാ​വ , അ​ബ്ദു​ള്ള മു​ല്ല​പ്പി​ള്ളി, ആ​സി​ഫ് ക​രു​വാ​റ്റ, റ​ഫീ​ഖ് പ​ത്ത​നാ​പു​രം, യൂ​സു​ഫ് മേ​ലാ​റ്റൂ​ർ, നി​ഷ നൗ​ഫ​ൽ, ടി​റ്റോ മീ​രാ​ൻ, ഷ​റ​ഫു കാ​ളി​കാ​വ്, ബേ​ബി പാ​ല​മ​റ്റം, വാ​സു ഹം​ദാ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. നീ​നു വി​വേ​ക്, സു​ഷീ​ല ജോ​സ​ഫ്, അ​ജീ​ഷ സാ​ൻ​റി എ​ന്നി​വ​ർ സ്പോ​ർ​ട്സ് മീ​റ്റി​ന് നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്ക് വ​ഹി​ച്ചു. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ യെ​ല്ലോ ഹൗ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി. ന​വോ​ദ​യ പ്ര​സി​ഡ​ൻ​റ്​ കി​സ്മ​ത്ത് മ​മ്പാ​ട്, ട്ര​ഷ​റ​ർ സി.​എം അ​ബ്ദു​റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ഓ​വ​റോ​ൾ ട്രോ​ഫി കൈ​മാ​റി.

ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ബ്ലൂ ​ഹൗ​സി​ന് ഏ​രി​യ ര​ക്ഷാ​ധി​കാ​രി അ​ന​സ് ബാ​വ​യും റെ​ഡ് ഹൗ​സി​നു​ള്ള ട്രോ​ഫി ജി​ജോ അ​ങ്ക​മാ​ലി​യും മൂ​ന്നാം സ്ഥാ​നം നേ​ടി​യ വൈ​റ്റ് ഹൗ​സി​നു​ള്ള ട്രോ​ഫി അ​ഷ​റ​ഫ് ആ​ല​ങ്ങാ​ട​നും വി​ത​ര​ണം ചെ​യ്തു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ ഗ്രീ​വ​ർ ചെ​മ്മ​നം, സെ​ബാ​സ്റ്റ്യ​ൻ, മ​നീ​ഷ്, നി​ഷാ​ദ് വ​ർ​ക്കി, ജോ​സ​ഫ് സ​ന്തോ​ഷ്, ധ​ന്യ എ​ൽ​ദോ, നി​സാ​മു​ദ്ദീ​ൻ കൊ​ല്ലം, ബാ​ബു തു​ണേ​രി, അ​ൻ​വ​ർ ഹം​റ, മൊ​യ്തു പ​ട്ടാ​മ്പി, വി​വേ​ക് പ​ഞ്ച​മ​ൻ, ശോ​ഭ സു​നി​ൽ, സൈ​റ ടി​റ്റോ എ​ന്നി​വ​ർ കൈ​മാ​റി. ഏ​രി​യ സെ​ക്ര​ട്ട​റി മു​നീ​ർ പാ​ണ്ടി​ക്കാ​ട് സ്വാ​ഗ​ത​വും അ​ഷ​റ​ഫ് ആ​ല​ങ്ങാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ധ്യാ​പ​ക​രാ​യ യ​മു​ന ടീ​ച്ച​ർ, അ​ജി​ൻ മാ​ഷ് എ​ന്നി​വ​ർ മാ​ർ​ച്ച് പാ​സ്റ്റി​ൽ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി. ജു​നൈ​സ് താ​ഴെ​ക്കോ​ട്, റ​ഫീ​ഖ് മ​മ്പാ​ട്, സ​ലാം മ​മ്പാ​ട് തു​ട​ങ്ങി​യ​വ​ർ വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ​യും വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaKhelo Khelo 2023Navodaya Sports Meet
News Summary - Khelo Khelo 2023; Navodaya Sports Meet organized
Next Story