ഖിമ്മത്ത് അൽസ്സിഹ മെഡിക്കൽ സെൻറർ അൽഖോബാറിൽ പ്രവർത്തനമാരംഭിച്ചു
text_fieldsദമ്മാം: ആതുര ശുശ്രൂഷ മേഖലയിൽ സൗദി കിഴക്കൻ പ്രവിശ്യയിൽ ഒന്നര പതിറ്റാണ്ടിലധികം പാരമ്പര്യമുള്ള ദാറസ്സിഹ മെഡിക്കൽ സെൻററിെൻറ പുതിയ സംരംഭമായ ഖിമ്മത്ത് അൽസ്സിഹ മെഡിക്കൽ സെൻറർ അൽഖോബാറിൽ പ്രവർത്തനമാരംഭിച്ചു. െപാലീസ് സ്റ്റേഷനു സമീപം കോർണീഷിലുള്ള ഗൾഫ് സെൻറർ കെട്ടിടസമുച്ചയത്തിലാണ് പുതിയ ആരോഗ്യകേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. സൗദിയിലെ ഫിലിപ്പീൻസ് അംബാസഡർ അദ്നാൻ വി. അലേൻറാ ഉദ്ഘാടനം നിർവഹിച്ചു. അദ്ദേഹത്തിെൻറ പത്നി ജോജോ കാസ്ട്രോ അലേൻറാ ലാബും സൗദ് അൽ തുൈവജിരി ഫാർമസിയും ഉദ്ഘാടനം ചെയ്തു. കോവിഡ് നിബന്ധനകൾ പാലിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ഇറാം ഗ്രൂപ് സി.എം.ഡിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഡോ. സിദ്ദീഖ് അഹമ്മദും ഗ്രൂപ് ഡയറക്ടർമാരും പെങ്കടുത്തു. ആതുര മേഖലയിൽ നിരവധി വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം ഖിമ്മത്ത് അൽസ്സിഹയിൽ ലഭ്യമാണെന്ന് മാനേജ്മെൻറ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആദ്യത്തെ ഒരു മാസം സ്പെഷലിസ്റ്റ് ഡോക്ടർമാരടക്കമുള്ളവരുടെ സേവനം സൗജന്യമായിരിക്കും. കൺസൽട്ടേഷൻ ഫീസ് ഇൗടാക്കില്ല. എക്സ്റേ, ലാബ് തുടങ്ങിയ പരിശോധനകൾക്ക് 50 ശതമാനവും മരുന്നുകൾക്ക് 10 ശതമാനവും ഇളവുണ്ടായിരിക്കും. ഗർഭിണികൾക്ക് പ്രവിശ്യയിലെ പ്രഗല്ഭ വനിത ഗൈനക്കോളജി ഡോക്ടറുടെ നേതൃത്വത്തിൽ മികച്ച പരിരക്ഷ ലഭിക്കും. സന്ദർശക വിസയിൽ എത്തുന്നവരുൾെപ്പടെയുള്ളവർക്ക് മിതമായ നിരക്കിൽ പ്രസവമെത്തുന്നതുവരെ സ്കാനിങ് ഉൾെപ്പടെയുള്ള പരിശോധനകൾ പ്രത്യേക പാക്കേജിൽ ലഭ്യമാണ്.
സ്കൂളുകൾ തുറക്കാൻ തയാറെടുക്കുന്ന ഈ കാലത്ത് കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് ശിശുരോഗ വിദഗ്ധൻ, ഓർത്തോ െഡൻറിസ്റ്റ്, നേത്രവിദഗ്ധൻ എന്നിവരുടേത് ഉൾെപ്പടെയുള്ളവരുടെയും സംയുക്ത പരിശോധനകൾ സൗജന്യ നിരക്കിൽ ലഭ്യമാകും. പി.സി.ആർ ടെസ്റ്റ്, ഇഖാമ, ബലദിയ, ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്, പ്രീ എംേപ്ലായ്മെൻറ്, അരാംകോ ഐഡി തുടങ്ങി എല്ലാവിധ സേവനങ്ങളും ഖിമ്മത്തിൽ ലഭ്യമാണ്. രോഗനിർണയങ്ങളിൽ അതിപ്രധാന ഭാഗങ്ങളായ എക്സ്റേ, സ്കാനിങ് മേഖലകളിൽ അതിനൂതന ഉപകരണങ്ങളാണ് ഖിമ്മത്തിെൻറ പ്രത്യേകതയെന്നും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ദന്തവിഭാഗത്തിൽ പനോരമിക് എക്സ്റേ പോലുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ മെഡിക്കൽ സെൻററിൽ നടന്ന വാർത്തസമ്മേളനത്തിൽ ഇറാം ഗ്രൂപ് വൈസ് പ്രസിഡൻറും ഖിമ്മത്ത് അൽസിഹ ബോർഡ് മെംബറുമായ ഫഹദ് അൽതുവൈജിരി, ഖിമ്മത്ത് അൽസിഹ ഡയറക്ടർ മുഹമ്മദ് അഫ്നാസ്, ഓപറേഷൻ മാനേജർ നാസർ ഖാദർ, ബിസിനസ് െഡവലപ്മെൻറ് മാനേജർ സുനിൽ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.