Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖോ​ബാ​ർ സൗ​ഹൃ​ദ വേ​ദി...

ഖോ​ബാ​ർ സൗ​ഹൃ​ദ വേ​ദി ഓ​ണാ​ഘോ​ഷം

text_fields
bookmark_border
onam
cancel
camera_alt

ഖോ​ബാ​ർ സൗ​ഹൃ​ദ വേ​ദി ഓ​ണാ​ഘോ​ഷം

അ​ൽ ഖോ​ബാ​ർ: ഖോ​ബാ​ർ സൗ​ഹൃ​ദ വേ​ദി (കെ.​എ​സ്.​വി) ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം അ​സീ​സി​യ ഫാം ​ഹൗ​സി​ൽ വെ​ച്ച് വി​പു​ല​മാ​യി കൊ​ണ്ടാ​ടി. മാ​വേ​ലി എ​ഴു​ന്നെ​ള്ള​ത്ത്, പൂ​ക്ക​ളം, പു​ലി​ക്ക​ളി, വ​ടം വ​ലി, ഉ​റി​യ​ടി തു​ട​ങ്ങി​യ ത​ന​താ​യ നാ​ട​ൻ ക​ളി​ക​ളും ക​ലാ​രൂ​പ​ങ്ങ​ളും പ​രി​പാ​ടി​ക്ക് മാ​റ്റ് കൂ​ട്ടി. ഡോ. ​അ​മി​ത ബ​ഷീ​ർ അ​വ​താ​ര​ക​യാ​യി തു​ട​ർ​ന്നു​ന​ട​ന്ന ക​ലാ​വി​രു​ന്നി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​ശ​സ്ത ഗാ​യ​ക​രു​ടെ ഗാ​ന​മേ​ള​യും അ​ലീ​ന ഷി​ബു​വി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ.​സ്.​വി ബാ​ല​വേ​ദി കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. നൗ​ഷാ​ദ് ഇ​രി​ക്കൂ​ർ, ഷി​ബു ഉ​ണ്ണു​ണ്ണി, ഷാ​ഫി മാ​സ്​​റ്റ​ർ, ജോ​ൺ കോ​ശി, ന​സീ​ബ് ക​ലാ​ഭ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​ഷ്‌​റ​ഫ് പെ​രി​ങ്ങോം, റ​സാ​ഖ് ബാ​വു, മ​ണി​ക്കു​ട്ട​ൻ പ​ദ്മ​നാ​ഭ​ൻ, ഷി​ബു പു​തു​ക്കാ​ട്, ഷ​ബീ​ർ ഉ​ണ്ണി​യാ​ങ്ക​ൽ, സു​നീ​ർ ബാ​ബു അ​റ​ക്ക​ൽ, ഷാ​ന​വാ​സ് മ​ണ​പ്പ​ള്ളി, വ​രു​ൺ സോ​ണി, സ​ജു​രാ​ജു, സൂ​ര​ജ് സു​ധാ​ക​ര​ൻ, അ​ല​ൻ കെ. ​തോ​മ​സ്, മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, റാ​സി​ഫ, ന​സീ​റ അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ നാ​ണി​യൂ​ർ സ്വാ​ഗ​ത​വും ഷം​സീ​ർ ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KhobarOnam 2024
News Summary - Khobar Souhrida Vedi Onam
Next Story