ദമ്മാമിൽ ഖോസ്മിക് '24 സ്റ്റീം എക്സ്പോ സംഘടിപ്പിച്ചു
text_fieldsദമ്മാം: അൽ ഖൊസാമ ഇൻറർനാഷനൽ സ്കൂളിൽ ‘ഖോസ്മിക് 24, സ്റ്റീം എക്സ്പോ’ സംഘടിപ്പിച്ചു. ‘ജിജ്ഞാസയും സർഗാത്മകതയും’ എന്ന തലക്കെട്ടിലായിരുന്നു പരിപാടി. ശാസ്ത്രം, സാങ്കേതിക വിദ്യ, എൻജിനീയറിങ്, കല, ഗണിത ശാസ്ത്രം എന്നീ വിഷയങ്ങളിൽ ഊന്നിയാണ് എക്സ്പോ നടന്നത്.
കിങ് ഫഹദ് യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസിലെ സെൻറർ ഫോർ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി റിസർച്ച് ഡയറക്ടർ ഡോ. സാദിഖ് സൈദ് മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ പ്രോജക്ടുകളും ഗവേഷണങ്ങളും ആയിരുന്നു പരിപാടിയുടെ കാതൽ. എക്സ്പോയിൽ ആരോഗ്യ പരിചരണം, ഊർജം, കാലാവസ്ഥാവ്യതിയാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രൊജക്റ്റുകളും പരീക്ഷണങ്ങളും വിദ്യാർഥികൾ അവതരിപ്പിച്ചു. ആധുനികകാലത്ത് വാർത്താപ്രാധാന്യമുള്ള വിഷയങ്ങൾ തങ്ങളുടെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠനങ്ങളും മോഡലുകളായി വിദ്യാർഥികൾ മേളയിൽ അവതരിപ്പിച്ചു.
‘പുതിയ കാഴ്ചപ്പാടുകൾ പഠനങ്ങളിലൂടെ രൂപവത്കരിക്കാൻ പുതുതലമുറക്ക് പ്രചോദനം നൽകുക’ എന്നതായിരുന്നു ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യമെന്ന് സ്കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കി. അൽ ഖൊസാമ ഇൻറർനാഷനൽ സ്കൂൾ കാമ്പസിലെ മൂന്നു വേദികളിലായിരുന്നു എക്സ്പോ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.