മനം നിറക്കും ഖുബാതെരുവ്; വികസന വഴിയിൽ മദീന
text_fieldsമദീന: വിശ്വാസികളുടെ മനസ്സിെൻറ ആഹ്ലാദമായ മദീന വികസനക്കുതിപ്പിലാണ്. സമ്പന്നമായ ഇസ്ലാമിക പൈതൃക നഗരത്തിൽ ഒരിക്കലെങ്കിലും എത്തിച്ചേരാന്‍ കൊതിക്കാത്ത വിശ്വാസികളുണ്ടാവില്ല. അതുകൊണ്ട് തന്നെ അധികൃതരുടെ പ്രത്യേക ജാഗ ്രതയിൽ മദീന വികസനക്കുതിപ്പിലുമാണ്.
സൗദി അറേബ്യയുടെ പുരോഗമന സ്വപ്ന പദ്ധതിയായ വിഷന്‍ 2030 െൻറ ചുവടു പിടിച്ച് ഇതിനകം നിരവധി വികസനങ്ങള്‍ വന്നുകഴിഞ്ഞു. ഇനിയും പദ്ധതികള്‍ പുരോഗമിക്കുന്നു.
സല്‍മാന്‍ രാജാവ് അധികാരമേറ് റതിന് ശേഷം നടന്ന പ്രഥമ മദീന സന്ദര്‍ശനത്തില്‍ തുടങ്ങിയതാണ് ഇത്തരം വികസനങ്ങള്‍. ആദ്യപടിയായി തുടങ്ങിയ ഖുബാസ്ട്ര ീറ്റ് വികസനം ഒന്നര വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കി. പ്രവാചകെൻറ മദീനാ ജീവിത കാലയളവില്‍ എല്ലാ ശനിയാഴ്ചകളിലും ഖുബാ മസ്ജിദ് സന്ദര്‍ശിക്കുമായിരുന്നു. പഴയകാല കച്ചവട പ്രതാപ കേന്ദ്രമായ ഖുബാസ്‌ട്രീറ്റ് യൂറോപ്യന്‍ തെരുവുകളോട് കിടപിടക്കുന്ന രീതിയിലേക്ക് മാറ്റിയിരിക്കുന്നു. വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ച് കാല്‍നട യാത്രക്കാര്‍ക്കും സൈക്കിൾ യാത്രക്കാര്‍ക്കും മുന്‍ഗണന നല്‍കിയിരിക്കയാണ് ഇൗ വ്യാപാരമേഖലയിൽ. പഴയ കെട്ടിടങ്ങളെല്ലാം തന്നെ പൈതൃക രീതിയില്‍ അലങ്കരിച്ചിരിക്കുന്നു. അതിമനോഹരമായ കല്ലുകള്‍ പാകിയ വഴികളും ഒരേ രീതിയിലും ഒരേ നിറത്തിലും ക്രമീകരിച്ച വ്യാപാര സ്ഥാപനങ്ങളും തെരുവ് വിളക്കുകളും വേറിട്ട പ്രതീതിയൊരുക്കുന്നു. വിശാലമായ മുന്‍വശത്ത് മാര്‍ബിളില്‍ തീര്‍ത്ത അനേകം ഇരിപ്പിടങ്ങളും വലിയ ജലധാരാഗോപുരവുമുണ്ട്.
മദീനയിലെ മറ്റൊരു പ്രശസ്ത മാര്‍ക്കറ്റായ ബിലാല്‍ മാര്‍ക്കറ്റും പരിസരവും ഈന്തപ്പനകളും ഇരിപ്പിടങ്ങള്‍കൊണ്ടും അലങ്കരിച്ചിരിക്കുന്നു. തൊട്ടടുത്തായി വിശാലമായ പെയ്ഡ് കാര്‍പാര്‍ങ്ങിങ്ങും സജ്ജമാണ്. മസ്ജിദുന്നബവിയുടെ വികസനവും നടന്നുകൊണ്ടിരിക്കുന്നു. 29 ാം ഗേറ്റിനും 37ാം ഗേറ്റിനുമിടയിലുള്ള ജന്നത്തുല്‍ ബഖീഇയുടെ എതിര്‍വശത്താണ് പള്ളിയുടെ വികസനം നടക്കുന്നത്. താഴ്ഭാഗത്ത് വിശാലമായ പാര്‍ക്കിങ്ങോട് കൂടിയാണ് നിര്‍മാണം. എന്നാൽ ഏതാനും മാസങ്ങളായി നിര്‍മാണം സ്തംഭിച്ചിരിക്കുകയാണ്. മസ്ജിദുന്നബവിയെ വലയം ചെയ്യുന്ന ഒന്നാം റിംഗ് റോഡായ കിങ് ഫൈസൽ റോഡില്‍ നാല് സഥലങ്ങളിലായി പള്ളിയിലേക്ക് വരുന്നവര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ വേണ്ടി ആധുനിക രീതിയിലുള്ള എസ്കലേറ്ററും എലിവേറ്ററുകളടക്കം സജ്ജീകരിച്ച അണ്ടര്‍പാസുകൾ പൂര്‍ത്തിയായിട്ടുണ്ട്.
പള്ളിയുടെ ആറാം ഗേറ്റിന് പുറത്ത് മസ്ജിദ് ഗമാമയെ ചുറ്റി വിശാലമായ സ്ഥലം ധാരാളം ഇരിപ്പിടങ്ങളോട് കൂടി മനോഹരമാക്കിയിരിക്കുന്നു. തബൂക് റോഡില്‍ കിങ് ഫഹദ് ആശുപത്രിക്ക് സമീപം ഈയിടെയായി ഉദ്ഘാടനം ചെയ്ത കിങ് സല്‍മാന്‍ ഇൻറര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെൻറര്‍ 2500 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള തിയേറ്റര്‍ സമുച്ചയവും 12 അത്യന്താധുനിക മീറ്റിംഗ് ഹാള്‍, എക്സിബിഷന്‍ ഹാള്‍, മള്‍ട്ടി പര്‍പസ് ഹാള്‍, റോയല്‍ ഹാള്‍ മറ്റ് ഓഫീസുകള്‍ സ്ത്രീകള്‍ക്ക് മാത്രമായ ലോഞ്ചുകള്‍ 1200 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് ഷെഡുകള്‍ എന്നിവ കൊണ്ട് സജ്ജമാണ്. 70,000 മീറ്റര്‍ സ്ക്വയറിലുള്ള കെട്ടിടത്തിന് 16ഖുബ്ബകളും 94 സ്ഥലങ്ങളിലായി സൂര്യപ്രകാശം ലഭിക്കാനുള്ള തുറന്ന ഏരിയയും രണ്ട് ഹെലിപ്പാഡും സെൻററിൻറ പ്രത്യേകതയാണ്.
മദീന ടൂറിസം കൗണ്‍സിലിെൻറ ഭാഗമായി ആരംഭിച്ച സിറ്റി സീയിംഗ് ഡബ്ള്‍ ഡെക്കര്‍ ബസുകള്‍ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മസ്ജിദുന്നബവിയില്‍ നിന്നാരംഭിച്ച് ചരിത്ര സ്ഥലങ്ങളായ ഉഹ്ദ്, ഖന്‍ദക്, ഖിബ് ലത്തൈൻ മസ്ജിദ്, ഖുബാ മസ്ജിദ് എന്നിവയും മറ്റ് വാണിജ്യകേന്ദ്രങ്ങളും സന്ദര്‍ശിച്ച് തിരിച്ച് ഹറമില്‍ തന്നെ യെത്താന്‍ 80 റിയാലാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.