ശൈത്യകാലത്തെ ആഘോഷമാക്കി കിയ റിയാദ് വിന്റര്‍ ഫെസ്റ്റ് 2024
text_fieldsറിയാദ്: തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്ക് നിവാസികളുടെ കൂട്ടായ്മയായ കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസിയേഷന് (കിയ റിയാദ്) ‘വിന്റര്‍ ഫെസ്റ്റ് 2024 സീസണ് 2’ എന്ന പേരില്‍ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.
സുവൈദി ഖസര്‍ മാളിന് എതിര്‍വശമുള്ള ഇസ്തിറാഹയില് നടന്ന പരിപാടിയില്‍ നിരവധി പേര് പങ്കെടുത്തു. ലൈവായി സ്വയം ഭക്ഷണം പാകം ചെയ്ത് വിവിധതരം ഭക്ഷണവിഭവങ്ങള്‍ ഒരുക്കിയും തീകൂട്ടി തണുപ്പിനെ പ്രതിരോധിച്ചും കിയ റിയാദ് പ്രവര്‍ത്തകര്‍ ആഘോഷരാവ് അവിസ്മരണീയമാക്കി.
ക്രിസ്തുമസ് പുതുവത്സര ആഘോഷം കേക്ക് മുറിച്ചു മധുരം പങ്കിട്ട് കൊണ്ടാടി. സാംസ്കാരിക പരിപാടി എം.കെ. ഫുഡ്സ് ഡയറക്ടര്‍ റഹ്മാന് മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജയന് കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ചെയര്മാന് യഹ്യ കൊടുങ്ങല്ലൂര്‍, സാമൂഹിക പ്രവര്ത്തകന് ശിഹാബ് കൊട്ടുക്കാട്, തൃശ്ശൂര്‍ ജില്ലയിലെ വിവിധ കൂട്ടായ്മ പ്രതിനിധികളായ കൃഷ്ണകുമാര്‍ (സൗഹൃദ വേദി), രാധാകൃഷ്ണന് കലവൂര്‍ (തൃശ്ശൂര്‍ കൂട്ടായ്മ), നാസര്‍ വലപ്പാട് (വലപ്പാട് ചാരിറ്റി കൂട്ടായ്മ), ഷാനവാസ് പുന്നിലത്ത്, അഫ്സല്, ആഷിക് എന്നിവര്‍ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈഫ് റഹ്മാന് സ്വാഗതവും പ്രോഗ്രാം കൺവീനര്‍ മുസ്തഫ പുന്നിലത്ത് നന്ദിയും പറഞ്ഞു.
ജിജോ ജോണിന്റെ നേതൃത്വത്തില്‍ നടന്ന സംഗീത വിരുന്ന്, സിയാമുദ്ദീന്‍ അവതരിപ്പിച്ച ഫയര്‍ ഡാന്‍സ്, വിവിധ ഗെയിമുകള്‍, ദാറുല്‍ ഹുദ സംഗീത ആല്‍ബം പ്രദര്‍ശനം എന്നിവ ചടങ്ങിന് കൊഴുപ്പേകി. വിൻറര്‍ ഫെസ്റ്റില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും ക്രിസ്തുമസ് പുതുവത്സര ഗിഫ്റ്റ് നല്കി. കുട്ടികള്‍ക്കായി പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടികള്‍ക്ക് ജാവേദ്, ഷുക്കൂര്‍, തല്‍ഹത്ത്, റോഷന്, പ്രശാന്ത്, ലോജിത്, ഷിഹാബ്, ജലാല്‍, രാജേഷ്, നിസാര്‍ ബാബു, ഷാജി കൊടുങ്ങല്ലൂര്‍, ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.