സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നാളെ
text_fieldsജിദ്ദ: കാളികാവ് പ്രവാസി അസോസിയേഷനും (കാപ്പ) ഫോക്കസ് ജിദ്ദയും സംയുക്തമായി അൽനൂർ മെഡിക്കൽ സെൻററിെൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യവൃക്ക രോഗ നിർണയക്യാമ്പ് വെള്ളിയാഴ്ച്ച ജിദ്ദ ഷറഫിയ്യയിലെ അൽനൂർ മെഡിക്കൽ സെൻററിൽ നടക്കുമെന്ന് സംഘാടകര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെയാണ് ക്യാമ്പ്. കിഡ്നി സംബന്ധമായ രോഗങ്ങള്‍ തുടക്കത്തിൽ തന്നെ കണ്ടെത്തി പ്രതിവിധിയും ബോധവത്കരണവും നല്‍കുക എന്നതാണ് ക്യാമ്പിെൻറ പ്രധാന ലക്ഷ്യം. ജിദ്ദ ഏരിയയിലെ സാധാരണക്കാരായ പ്രവാസികളെയാണ് ക്യാമ്പ് പ്രധാനാമായും ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഫോക്കസുമായി സഹകരിച്ച് കാപ്പ നടത്തുന്ന രണ്ടാമത് മെഡിക്കൽ ക്യാമ്പാണ് ഇത്.
വാർത്താ സമ്മേളനത്തില്‍ കാപ്പ ഭാരവഹികളായ സകീർ പെരുണ്ട, ഷാനവാസ് വി.പി., ഹുമയൂൺ കബീർ, കെ.ടി.നൂറുദ്ദീൻ കെ.ടി. അബ്ദുൽ നാസർ ഫോക്കസ് ഭാരവാഹികളായ ശറഫുദ്ദീൻ മേപ്പാടി, ജരീർ വേങ്ങര അൽ നൂർ ഓപ്പറേഷൻ മാനേജർ മുഹന്നദ് മാർക്കറ്റിംഗ് മാനേജർ രാഹുൽ രമേഷ് ഹബീബ് റഹ്‌മാൻ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.