വേൾഡ് മലയാളി കൗൺസിൽ കിഡ്സ് ക്ലബ് ഫാക്ടറി വിസിറ്റ് സംഘടിപ്പിച്ചു
text_fieldsദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് കിഡ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫാക്ടറി വിസിറ്റ് സംഘടിപ്പിച്ചു. കിഡ്സ് ക്ലബ് ടീം ലീഡർ സാമുവൽ ജോണിന്റെ നേതൃത്വത്തിൽ വിമൻസ് ഫോറം പ്രസിഡന്റ് അഷംല നജീബ്, ട്രഷറർ രതി നാഗ, വൈസ് പ്രസിഡന്റ് ഷെറി ഷമീം, എക്സിക്യൂട്ടിവ് മെംബർമാരായ ഷീജ അജീം, ഡോ. ഹെന്ന ഷനൂബ്, ഡോ. ലീന ഫിലിപ്പ് തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
അൽ ഖോബാർ ലുലു ജനറൽ മാനേജർ ശ്യാം ഗോപാലും വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് ബിസിനസ് ഫോറം ചെയർമാൻ സി.കെ. ഷഫീക്കും ചേർന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള സ്വിട്സ് ഫുഡ് ഇൻഡസ്ട്രി ഫാക്ടറിയിലാണ് കുരുന്നുകൾ സന്ദർശനം നടത്തിയത്.
കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് മെംബറും സ്വിട്സ് ഫുഡ് ഇൻഡസ്ട്രി ഫാക്ടറി എംപ്ലോയിയുമായ രഞ്ചു രാജൻ ഫാക്ടറിയുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. ഫാക്ടറി സന്ദർശനം കുട്ടികൾക്ക് വേറിട്ടൊരു അനുഭവം ആയിരുന്നു എന്ന് കൂട്ടികൾ സാക്ഷ്യപ്പെടുത്തി. ഇനിയും ഇതുപോലുള്ള വിജ്ഞാനപ്രദമായ യാത്രകൾ ഒരുക്കുമെന്ന് വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് പ്രസിഡൻറ് ഷമീം കാട്ടാക്കട അറിയിച്ചു.
വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് രക്ഷാധികാരി മൂസകോയ യാത്രയിൽ കുട്ടികൾക്ക് അറിവ് പകർന്നു. കൗൺസിൽ അൽഖോബാർ പ്രൊവിൻസ് കിഡ്സ് ക്ലബിന്റെ പ്രഥമ നീന്തൽ പരിശീലനം സെപ്റ്റംബറിൽ തന്നെ തുടങ്ങുമെന്ന് സാമുവൽ ജോൺ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.