കിഡ്സ് എക്സ്ലോഷൻ 'അഹ്ലൻ റമദാൻ'
text_fieldsദമ്മാം: കിഡ്സ് എക്സ്ലോഷൻ കിഴക്കൻ പ്രവിശ്യ ടീം റമദാനിനെ വരവേൽക്കാൻ കുട്ടികൾക്കു വേണ്ടി സംഘടിപ്പിച്ച അഹ്ലൻ റമദാൻ ഏകദിന ക്ലാസ് ശ്രദ്ധേയമായി. റമദാൻ മാസത്തിന്റെ പ്രത്യേകതകളെ കുറിച്ചും നോമ്പ് അനുഷ്ഠിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും അധ്യാപിക റുബീന അബ്ദുൽ ഹഖ് കുട്ടികൾക്ക് ക്ലാസ് നൽകി.
ശേഷം കുട്ടികൾക്ക് വേണ്ടി റമദാൻ മാസവുമായി ബന്ധപ്പെട്ട ഒരു ക്വിസ് വിഭാഗവും സംഘടിപ്പിച്ചു. ഖോബാർ റഫ ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന പരിപാടിയിൽ മൈലാഞ്ചി കോർണറും ഒരുക്കിയിരുന്നു. 60ൽപരം കുട്ടികൾ പങ്കെടുത്ത അഹ്ലൻ റമദാൻ പരിപാടി വർണാഭമായി സംഘടിപ്പിച്ചതിൽ രക്ഷിതാക്കളും സന്തോഷം പ്രകടിപ്പിച്ചു. പരിപാടിയിൽ അസ്ലം ഫറോക്ക്, ഫിറോസ്, അബ്ദുൽ റഊഫ്, അബ്ദുൽ അസീസ്, അൽ റായി തുടങ്ങിയവർ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഇത്തരം പരിപാടികൾ കുട്ടികൾക്ക് വേണ്ടി തുടർന്ന് സംഘടിപ്പിക്കുമെന്ന് കിഡ്സ് എക്സ്ലോഷൻ ഭാരവാഹികളായ റിഹാന ബഷീർ, സുമിന കുട്ട്യാലി, ഷിഫ അബ്ദുൽ ജലീൽ, ഫാരിഷ നാലകത്ത്, റഫ്സീന മുനവ്വർ, നീതുഷ അറഫാത്ത് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.