ഫറസാൻ ദ്വീപിന് സമീപം ‘കൊലയാളി’ തമിംഗലം ‘ഓർക’യെ കണ്ടെത്തി
text_fieldsജിസാൻ: ചെങ്കടലിൽ ഫറസാൻ ദ്വീപിന് സമീപം ‘കൊലയാളി’ തിമിംഗലം എന്ന് അറിയപ്പെടുന്ന ‘ഓർക’യെ കണ്ടെത്തി. ദ്വീപിനോട് ചേർന്നുള്ള ചെങ്കടലിലെ സംരക്ഷിത ഭാഗത്താണ് ഭീമൻ തിമിംഗലങ്ങളെ കണ്ടെത്തിയതെന്ന് ദേശീയ വന്യജീവി വികസന കേന്ദ്രം അറിയിച്ചു. ഈയിനത്തിൽ രണ്ട് തിമിംഗലങ്ങളെയാണ് കണ്ടെത്തിയത്. ഇതിെൻറ വീഡിയോ ക്ലിപ്പ് കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്.
ഓർക തിമിംഗലം സമുദ്ര പരിസ്ഥിതിക്ക് വളരെ പ്രധാനപ്പെട്ട ജീവി വർഗമാണെന്ന് കേന്ദ്രം പറഞ്ഞു. വളരെ ബുദ്ധിയുള്ളതെന്ന് പേരുകേട്ട ഒരു സമുദ്ര സസ്തനിയാണിതെന്നും സമുദ്ര ആവാസവ്യവസ്ഥയുടെ സുരക്ഷക്ക് ഇതിന് വലിയ പ്രാധാന്യമുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു.
ഓർക തിമിംഗലം മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അതിെൻറ വലിയ ഘടനയും സ്വഭാവം പ്രവചിക്കാനുള്ള ബുദ്ധിമുട്ടും കാരണം അതിനെ സമീപിക്കുകയോ അതിനോടൊപ്പം നീന്തുകയോ ചെയ്യരുതെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. സ്രാവുകളെപ്പോലെ ഒാർക തിമിംഗലം അപകടകാരിയാകുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ദേശീയ വന്യജീവി വികസന കേന്ദ്രം ഇക്കാര്യം പറഞ്ഞത്.
‘കൊലയാളി തിമിംഗലം’ എന്ന പേരിലാണ് പ്രധാനമായും ഓർക തിമിംഗലം അറിയപ്പെടുന്നത്. കറുത്ത നിറത്തിലുള്ള തിമിംഗല കുടുംബത്തിൽപെടുന്ന ഒരു തരം തിമിംഗലമാണിത്. ഏറ്റവും വലിയ ഇനമാണിത്. ശക്തമായ ഘടനയും കരുത്തുറ്റ പേശികളും ഉള്ളതിനാൽ ഓർക സമുദ്രത്തിലെ ജീവികളെ ഏറ്റവും കൂടുതൽ ഭക്ഷിക്കുന്ന തിമിംഗലങ്ങളമായി കണക്കാക്കപ്പെടുന്നു. മറ്റ് സമുദ്രജീവികളുടെ എണ്ണത്തെ നിയന്ത്രിക്കുന്നതിൽ ഇങ്ങനെയാണ് ഓർകകൾ പ്രധാന പങ്കുവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.