യുവ ഡോക്ടറുടെ കൊലപാതകം: വ്യാപകപ്രതിഷേധം
text_fieldsറിയാദ്: കൊട്ടാരക്കരയിൽയുവ ഡോക്ടർ വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം.
ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി
യുവ ഡോക്ടർ വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരത്തിലൊരു സംഭവം നടക്കും എന്ന് ഡോക്ടർമാർ മുൻകൂട്ടി സൂചിപ്പിച്ചതാണ്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി അൻപതിലധികം വാഹനങ്ങളുടെ അകമ്പടിയോടെയാണ് നാട്ടിലൂടെ സഞ്ചരിക്കുന്നത്. എന്നാൽ ഏതു നിമിഷവും ആക്രമണം ഉണ്ടാവും എന്ന അവസ്ഥയിൽ ജോലിയെടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഒരു സുരക്ഷയും ഇല്ല. ഇത് ഗൗരവത്തിലെടുത്ത് ജോലി ചെയുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും അവർ ജോലി ചെയുന്ന സ്ഥലത്ത് സുരക്ഷിതത്വം ഒരുക്കുവാൻ സർക്കാർ തയ്യാറാകണം എന്ന് ഒ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഐ.എം.എ റിയാദ്
സംഭവം ഞെട്ടിക്കുന്നതാണെന്ന്റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം കേരളത്തിൽ പെരുകി വരികയാണ്. ഇതിന് തടിയിടാൻ നിയമ നിർമ്മാണം ആവശ്യമാണെന്നും ആശുപത്രികളിൽ ആവശ്യമായ സുരക്ഷ ഉദ്യോഗസ്ഥരും പുറമെ കടുത്ത നിയമവും ഉണ്ടെങ്കിൽ ഇത്തരം ക്രൂരതകൾ ഒരു പരിധിവരെ തടയിടാനാകുമെന്നും ഐ.എം.എ വാർത്താകുറിപ്പിൽ അറിയിച്ചു.
ഡോക്ടർ വന്ദന ദാസിന്റെ കുടുംബത്തിന്റെ വേദനയിൽ പ്രാർത്ഥനാപൂർവ്വം പങ്ക് ചേരുന്നതായും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഗൗരവപൂർവ്വം ഇടപെടണമെന്നും ഐ.എം.എ പ്രസിഡന്റ് ഡോ. ഹാഷിം, ഭാരവാഹികളായ ഡോ. ജോസ് അക്കര, ഡോ. സജിത്ത് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.