അപൂർവ ൈകയ്യെഴുത്ത് പ്രതി സ്വന്തമാക്കി കിങ് അബ്ദുൽ അസീസ് ലൈബ്രറി
text_fieldsജിദ്ദ: മനുഷ്യശരീരത്തിെൻറ ഘടന ചിത്രീകരിക്കുന്ന അപൂർവ ൈകയെഴുത്തു പ്രതി റിയാദിലെ കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറി സ്വന്തമാക്കി.ലോകത്തിലെ ഏറ്റവും അപൂർവവും ആദ്യത്തേതുമായ ഇൗ ൈകയെഴുത്ത് പ്രതി 'മനുഷ്യ ശരീരത്തിെൻറ ശരീരഘടന' എന്ന പേരിൽ മൻസൂർ ബിൻ മുഹമ്മദ് ബിൻ അഹ്മദ് ബിൻ യൂസഫ് ബിൻ ഇൽയാസ് അൽകശ്മീരി എഴുതിയതാണ്. പ്രമുഖകരായ മുസ്ലിം ചിന്തകരിലും ഡോക്ടർമാരിലും ഉൾപ്പെടുന്ന മൻസൂർ ഇറാനിലെ ശീറാസുകാരനാണ്. ഹിജ്റ 782-793 വരെയുള്ള കാലഘട്ടത്തിലാണ് ഇങ്ങനെയൊരു പുസ്തകം എഴുതിയത്. ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക് മെഡിക്കൽ ൈകയ്യെഴുത്ത് പ്രതികളിലൊന്നായി ഇതിനെ തരംതിരിച്ചിട്ടുണ്ട്. മുഴുവൻ മനുഷ്യശരീരത്തെയും എടുത്തു കാണിക്കുന്ന ൈകയ്യെഴുത്ത് പ്രതിയിൽ മനുഷ്യ ശരീരത്തിലെ പേശികളുടെയും എല്ലുകളുടെയും രക്തക്കുഴലുകളുടെയും ചിത്രങ്ങൾ അടങ്ങിയിരിക്കുന്നു. വ്യത്യസ്ത നിറങ്ങളിലുള്ള പേന ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.
പേർഷ്യൻ ഭാഷയിൽ 26 പേജുകളിൽ എഴുതിയ അഞ്ച് ലേഖനങ്ങളുണ്ട്. ചില രേഖാചിത്രങ്ങൾക്കടിയിൽ അറബിയിലാണ് വിവരണം എഴുതിയിരിക്കുന്നത്. മനുഷ്യ ശരീരത്തിലെ എല്ലുകൾ, ഞരമ്പുകൾ, പേശികൾ, സിരകൾ, ധമനികൾ, മുഖം, മൂക്ക്, കരൾ, മറ്റ് അവയവങ്ങൾ എന്നിവയെക്കുറിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ആമുഖം. സമാപന അധ്യായം ഹൃദയം, തലച്ചോർ എന്നീ സങ്കീർണമായ അവയവങ്ങൾ കൈകാര്യം ചെയ്യുന്നു. കൂടാതെ ഗർഭസ്ഥ ശിശുവിെൻറ വ്യത്യസ്ത രൂപങ്ങൾ വ്യക്തമാക്കുന്ന വരകളുമുണ്ട്. 26 പേജുള്ള ൈകയെഴുത്തു പ്രതിയിൽ ആറ് പെയിൻറിങ് പേജുകൾ അടങ്ങിയിരിക്കുന്നു. ഹിജ്റ 1119 റമദാൻ 21 ന് മുഹമ്മദ് ഹസ്സൻ എന്ന ആളാണ് പകർത്തി എഴുതിയത്. എഴുത്തുകളിലും വരകളിലും അക്കാലത്തെ കരകൗശലവും കൃത്യതയും എടുത്തു കാണിക്കുന്നതാണ്. പകർപ്പ് കറുത്ത മഷിയിലും ചില വാക്യങ്ങൾ ചുവപ്പ് നിറത്തിലുമാണ്. ഫ്രെയിമിന് കൊടുത്തിരിക്കുന്ന നിറം ഇളം ചുവപ്പും കറുപ്പുമാണ്. അഞ്ച് ലേഖനങ്ങളുണ്ട്.
ഓരോ ലേഖനത്തിെൻറയും അവസാനത്തിൽ ഒരു ചിത്രമുണ്ട്. എന്നാൽ അഞ്ചാമത്തെ ലേഖനത്തിനോടൊപ്പം രണ്ട് ചിത്രങ്ങൾ കൊടുത്തിട്ടുണ്ട്. പുസ്തകം ഒന്നിലധികം തവണ അച്ചടിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യ ശരീരഘടന ചിത്രീകരിക്കുന്ന ഇൗ പുസ്തകം 1848ൽ (ഹിജ്റ വർഷം 1264) 'മൻസൂരിയുടെ ശരീരഘടന' എന്ന പേരിൽ ഡൽഹിയിലാണ് ആദ്യം അച്ചടിച്ചത്. മൻസൂർ ബിൻ മുഹമ്മദിെൻറ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. പിൽകാലത്ത് ഇൗ പുസ്തകത്തിെൻറ ഡ്രോയിങ്ങുകളിൽ നിന്നും മനുഷ്യശരീരത്തിെൻറ രേഖാചിത്രങ്ങളിൽ നിന്നും നിരവധി യൂറോപ്യൻ ശാസ്ത്രജ്ഞർ പ്രയോജനം നേടി. ശരീരഘടന ശാസ്ത്രത്തിന് അവർ അംഗീകരിച്ച മെഡിക്കൽ വിദ്യാഭ്യാസത്തിെൻറ ഭാഗമായിത്തീർന്നു. പല മെഡിക്കൽ കണ്ടുപിടുത്തങ്ങൾക്കും ഇൗ പുസ്തകം കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.