കിങ് അബ്ദുല്ല യൂനിവേഴ്സിറ്റിയിൽ പഠിക്കാം
text_fieldsമരുഭൂമികൾ, ഗാംഭീര്യമുള്ള പർവതങ്ങൾ, മനോഹരമമായ തീരങ്ങൾ എന്നിവയുടെ നാടാണ് സൗദി അറേബ്യ. സമ്പന്നമായ ചരിത്രത്താലും സാംസ്കാരിക വൈവിധ്യത്താലും നെയ്തെടുത്ത രാജ്യം. റിയാദിലെ തിരക്കേറിയ മാർക്കറ്റുകൾ മുതൽ ചെങ്കടലിന്റെ ശാന്തമായ തീരങ്ങൾ വരെ, രാജ്യം പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സവിശേഷമായ മിശ്രിതം പ്രദാനം ചെയ്യുന്നു. പഠനത്തോടൊപ്പം ഈ സവിശേഷതകളിലേക്ക് കൂടി ഊർന്നിറങ്ങാൻ ജിദ്ദയിലെ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (KAUST) ഇന്റേറൺഷിപ് രാജ്യാന്തര വിദ്യാർഥികളെ സഹായിക്കുന്നു.
20ലധികം രാജ്യങ്ങളിലെ പ്രശസ്തമായ യൂനിവേഴ്സിറ്റികളുമായി അക്കാദമിക പങ്കാളിത്തമുള്ള KAUSTൽ സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്സ് വിഷയങ്ങളിൽ ഇന്റേറൺഷിപ് ചെയ്യുന്നതിലൂടെ നിങ്ങൾ ഗവേഷണത്തിന്റെ മേഖലകൾ പരിചയപ്പെടുന്നതോടൊപ്പം ഒരു രാജ്യാന്തര പൗരനാവുകയും ചെയ്യും. ഒരു ദേശാന്തര ഗവേഷണ സമൂഹത്തിലേക്ക് നിങ്ങളുടെ ആശയങ്ങൾ സംഭാവന ചെയ്യാനുള്ള അവസരമാണ് ബിരുദ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് Visiting Studens Research Programme (VSRP)യിലൂടെ ലഭിക്കുന്നത്. ശാസ്ത്ര, എൻജിനീയറിങ് മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന VSRP ഗവേഷണ പ്രൊജെക്ടുകൾ ഉപയോഗിച്ച ജിജ്ഞാസയും ശക്തമായ അക്കാദമിക് നിലവാരവുമുള്ള KAUST ഫാക്കൽറ്റി മെമ്പർമാരുടെ മാർഗനിർദേശത്തിലും പിന്തുണയിലും അവരുടെ ഗവേഷണ മേഖലയിൽ ഇടപെടാനുള്ള സമാനതകളില്ലാത്ത അവസരങ്ങൾ നേടാനാകും.
ആനുകൂല്യങ്ങൾ
- 1,000 ഡോളർ പ്രതിമാസ സ്റ്റൈപൻറ്
- സൗജന്യ താമസം
- വിസ, വിമാനയാത്രാ ആനുകൂല്യങ്ങൾ
- ആരോഗ്യ പരിരക്ഷ
- സാമൂഹിക സാംസ്കാരിക വിനിമയത്തിനുള്ള അവസരം
- അത്യാധുനിക ലബോറട്ടറികൾ ഉപയോഗിക്കാനുള്ള അവസരം
- അക്കാദമിക സമൂഹവുമായി ഇടപെടാനുള്ള അവസരം
അപേക്ഷിക്കാനുള്ള യോഗ്യതകൾ
- മൂന്നാം വർഷ ബിരുദ വിദ്യാർഥികൾ അല്ലെങ്കിൽ ബിരുദാനന്തര ബിരുദ വിദ്യാർഥികൾ
- GPA 3 .5/4 അല്ലെങ്കിൽ 14/20 (ECTS B)
- ശക്തമായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം
- TOEFL -79 I BT
- IELTS - 6.5
കോഴ്സ് ദൈർഘ്യം:
- മൂന്ന് മുതൽ ആറ് മാസം വരെ (ഇത് ഗവേഷണ വിഷയത്തിന്റെ സ്വഭാവവുയമായി ബന്ധപ്പെട്ടിരിക്കുന്നു)
- പ്രോഗ്രാമിനുള്ള അപേക്ഷകൾ വർഷം മുഴുവനും സ്വീകരിക്കും
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
- ഇപ്പോൾ പഠിക്കുന്നതും മുമ്പ് പഠിച്ചതുമായ സ്ഥാപനങ്ങളിൽ നിന്നുള്ള ഇംഗ്ലീഷ് ട്രാൻസ്ക്രിപ്റ്റുകൾ
- ശിപാർശ കത്ത്
- പാസ്പോർട്ട്
- Statement of purpose
- Curriculum Vitae
തെരഞ്ഞെടുപ്പ് പ്രക്രിയ
എല്ലാ രേഖകളോടും കൂടിയ അപേക്ഷ സമർപ്പിക്കപ്പെട്ടാൽ ആദ്യമായി നിങ്ങളുടെ അപേക്ഷ അവലോകനം ചെയ്യും. കൂടാതെ നിങ്ങളുടെ അക്കാദമിക, ഗവേഷണ പശ്ചാത്തലം ചർച്ച ചെയ്യുന്നതിനും ഇന്റേറൺഷിപ്പിനുള്ള നിങ്ങളുടെ താൽപര്യം കൂടുതൽ അറിയുന്നതിനും വേണ്ടി സൂം അഭിമുഖത്തിനായി ഒരു ഫാക്കൽറ്റി അംഗം നിങ്ങളെ ബന്ധപ്പെടും. നിങ്ങൾ അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ അഡ്മിഷൻ ഓഫിസുമായി ഒരു സൂം അഭിമുഖം ഷെഡ്യൂൾ ചെയ്യുന്നതിനുള്ള ക്ഷണം ലഭിക്കും. KAUSTലെ കാമ്പസ് ജീവിത രീതികൾ മനസിലാക്കാൻ ഇത് പ്രയോജനപ്പെടും. അടുത്ത ഘട്ടത്തിൽ ഒരു ട്രാവൽ അഡ്വൈസർ നിങ്ങളെ ബന്ധപ്പെടുകയും KAUSTലേക്കുള്ള നിങ്ങളുടെ വരവ് സുഗമമാക്കാനുള്ള ഉപദേശങ്ങൾ തരുകയും ചെയ്യും.
യൂനിവേഴ്സിറ്റി വെബ്സൈറ്റ്: vsrp.kaust.edu.sa
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.