Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇറാൻ നിഷേധാത്മക...

ഇറാൻ നിഷേധാത്മക നിലപാടുകൾ മാറ്റുമെന്ന്​ പ്രതീക്ഷിക്കുന്നു -സൽമാൻ രാജാവ്​

text_fields
bookmark_border
ഇറാൻ നിഷേധാത്മക നിലപാടുകൾ മാറ്റുമെന്ന്​ പ്രതീക്ഷിക്കുന്നു -സൽമാൻ രാജാവ്​
cancel
camera_alt

സൽമാൻ രാജാവ്​ സൗദി ശൂറാ കൗൺസിൽ പ്രസംഗിക്കുന്നു

ജിദ്ദ: ഇറാൻ അയൽരാജ്യമാണെന്നും അതി​െൻറ നിഷേധാത്മക നിലപാടുകൾ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും സൽമാൻ രാജാവ്​. ശൂറ കൗൺസിൽ യോഗത്തിൽ ഓൺലൈനായി നടത്തിയ വാർഷിക പ്രസംഗത്തിൽ രാഷ്​ട്രീയ നയം വ്യക്തമാക്കുയായിരുന്നു സൗദി ഭരണാധികാരി​. ഇറാൻ സംഭാഷണത്തി​​​െൻറയും സഹകരണത്തി​െൻറയും വഴിയിലേക്ക്​ മാറണം. പശ്ചിമേഷ്യയിലെ സുരക്ഷയ്​ക്കും സ്ഥിരതയ്​ക്കുമെതിരെ ഇറാൻ ഭരണകൂടം തുടരുന്ന അസ്ഥിരപ്പെടുത്തൽ നയവും അന്താരാഷ്​ട്ര സമൂഹവുമായുള്ള നിസഹകരണവും സൗദി അറേബ്യ ഏറെ ആശങ്കയോടെയാണ് കാണുന്നത്​. വിഭാഗീയ സായുധ തീവ്രവാദ സംഘങ്ങളെ സൃഷ്​ടിക്കലും അവർക്ക്​ പിന്തുണ നൽകലും ഇറാ​െൻറ ഭാഗത്ത്​ നിന്നുണ്ട്​. യമനിലെ യുദ്ധം നീട്ടുകയും മാനുഷിക പ്രതിസന്ധി രൂക്ഷമാക്കുകയും സൗദിയുടെയും മേഖലയുടെയും സുരക്ഷയ്​ക്ക്​ ഭീഷണിയുയർത്തുകയും ചെയ്യുന്ന ഹൂതികളെ​ ഇറാൻ പിന്തുണയ്‌ക്കുന്നത്​ തുടരുകയാണ്​. യമനിലെ മുഴുവൻ പ്രദേശത്തി​െൻറ സുരക്ഷയിലും സ്ഥിരതയിലും സൗദി അറേബ്യ ശ്രദ്ധാലുവാണെന്നും സൽമാൻ രാജാവ്​ എടുത്തു പറഞ്ഞു.

യമൻ ജനതയുടെ താൽപ്പര്യങ്ങൾ അവതരിപ്പിക്കുന്നതിലാണ്​ സൗദി പ്രഥമ ഗണന നൽകുന്നത്​. ജ്ഞാനവും യുക്തിയും അവലംബിക്കാൻ തങ്ങൾ ഇപ്പോഴും ഹൂതികളോട് ആവശ്യപ്പെടുകയാണ്​. യമനിലെ സംഘർഷം അവസാനിപ്പിക്കാനുള്ള പരിഹാരമാണ് സൗദി മുന്നോട്ടുവെച്ച സംരംഭമെന്നും രാജാവ്​ ആവർത്തിച്ചു വ്യക്തമാക്കി. ലബനാൻ ജനതയ്‌ക്കൊപ്പം നിലകൊള്ളാനാണ്​ സൗദി അറേബ്യയുടെ താൽപര്യം. എല്ലാ ലബനാൻ നേതാക്കളോടും ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക്​ മുൻ‌തൂക്കം നൽണമെന്ന്​ അഭ്യർഥിക്കുന്നു. ഹിസ്ബുല്ലയുടെ മേധാവിത്വം അവസാനിപ്പിക്കണമെന്നും സൽമാൻ രാജാവ്​ ആവശ്യപ്പെട്ടു. അഫ്​ഗാൻ തീവ്രവാദ സംഘടനകളുടെ സങ്കേതമാകാതിരിക്കാൻ അന്താരാഷ്​ട്ര രംഗത്ത് അഫ്ഗാനിസ്ഥാ​െൻറ സ്ഥിരതയുടെയും സുരക്ഷയുടെയും പ്രാധാന്യം സൽമാൻ രാജാവ് ഊന്നിപ്പറഞ്ഞു.

സൗദി അറേബ്യയുടെ ആഗോള സ്ഥാനം അതി​െൻറ അറബ്, ഇസ്​ലാമിക നിലപാടുകളിലാണ്​. അന്താരാഷ്​ട്ര മാറ്റങ്ങൾ അഭിമുഖീകരിക്കുന്ന ഉറച്ച സമ്പദ്‌വ്യവസ്ഥ സൃഷ്​ടിക്കാനാണ് 'വിഷൻ 2030'ലൂടെ ശ്രമിക്കുന്നത്​. വിഷ​ൻ രണ്ടാം ഘട്ടത്തി​െൻറ തുടക്കം വലിയ നേട്ടങ്ങളുമായി മുന്നേറുകയാണ്​​. എണ്ണ വിപണിയുടെ സുസ്ഥിരത ഊർജമേഖലയിലെ രാജ്യ തന്ത്രത്തി​െൻറ തൂണുകളിൽ ഒന്നാണെന്നും സൽമാൻ രാജാവ്​ വ്യക്തമാക്കി. രാജ്യത്തി​െൻറ പാർലിമെൻറായ ശൂറ കൗൺസിൽ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്​. കോവിഡിനെ പ്രതിരോധിക്കാൻ മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നതിൽ പൗരന്മാർക്കും രാജ്യത്തെ വിദേശി താമസക്കാർക്കും അതിർത്തി സംരക്ഷിക്കുന്ന, പ്രത്യേകിച്ച്​ തെക്കൻ അതിർത്തിയിലുള്ള എല്ലാ സൈനികർക്കും പ്രസംഗത്തിനിടെ സൽമാൻ രാജാവ്​ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Arabia
News Summary - King Salman about Iran
Next Story