യാംബുവിലെ കിങ് സൽമാൻ പാലം തുറന്നു
text_fieldsയാംബു കിങ് സൽമാൻ പാലം റോയൽ കമീഷൻ ചെയർമാൻ ഖാലിദ് അൽ സാലിം ഉദ്ഘാടനം ചെയ്യുന്നു
യാംബു: യാംബു -ജിദ്ദ കിങ് അബ്ദുൽ അസീസ് ഹൈവേ റോഡിനെ യാംബു എക്സ്പ്രസ് വേയായ ‘ഈസ്റ്റേൺ ട്രാൻസ്ഫോമു’മായി ബന്ധിപ്പിക്കുന്ന കിങ് സൽമാൻ പാലം ഗതാഗതത്തിന് തുറന്നു. എട്ടു കിലോമീറ്റർ നീളമുള്ള പാലം കഴിഞ്ഞ ദിവസം ജുബൈൽ ആൻഡ് യാംബു റോയൽ കമീഷൻ ചെയർമാൻ ഖാലിദ് അൽ സാലിം ആണ് ഉദ്ഘാടനം ചെയ്തത്.
റോയൽ കമീഷനിലെ വിവിധ വകുപ്പുകളുടെ മേധാവികളും പ്രധാന വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ചു. പ്രതിദിനം 2600ലധികം ട്രക്കുകളുടെ ഗതാഗതം സുഗമമാക്കാനും യാംബു റോയൽ കമീഷനിലെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും പുതിയ പാലം സഹായിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
മനോഹരമായ രൂപകൽപനയോടെ പണി പൂർത്തിയാക്കിയ പാലം സമഗ്രമായ സുസ്ഥിര വികസനത്തിലേക്കുള്ള റോയൽ കമീഷന്റെ കുതിപ്പിന് സഹായകമാവുമെന്ന് അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.