Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി രാജാവും ചൈനീസ്​...

സൗദി രാജാവും ചൈനീസ്​ പ്രസിഡൻറും സമഗ്ര പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു

text_fields
bookmark_border
സൗദി രാജാവും ചൈനീസ്​ പ്രസിഡൻറും സമഗ്ര പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു
cancel
camera_alt

സൗദി രാജാവും ചൈനീസ്​ പ്രസിഡൻറും സമഗ്ര പങ്കാളിത്ത കരാർ ഒപ്പിട്ട ശേഷം ഹസ്​തദാനം ചെയ്യുന്നു

ജിദ്ദ: സൗദിയും ചൈനയും തമ്മിൽ സമഗ്ര തന്ത്രപര പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. റിയാദിലെ യമാമ കൊട്ടാരത്തിൽ​ സൗദി ഭരണാധികാരി സൽമാൻ രാജാവും ചൈനീസ് പ്രസിഡൻറ്​ ഷി ജിൻപിങ്ങുമാണ്​ കരാറിൽ ഒപ്പിട്ടത്​. വ്യാഴാഴ്​ച വൈകീട്ട്​ റിയാദിലെ യമാമ കൊട്ടാരത്തിലെത്തിയ ചൈനീസ്​ പ്രസിഡൻറും സംഘവുമെത്തിയത്​.

ചൈനീസ്​ പ്രസിഡൻറിനേയും സംഘത്തേയും സൽമാൻ രാജാവ്​ സ്വീകരിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാൻ സന്നിഹിതനായിരുനു. കൂടിക്കാഴ്ചയിൽ സൗദിയും ചൈനയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദവും വിവിധ മേഖലകളിലെ ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾ സേവിക്കുന്നതിനും അവ മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികൾ ഇരുരാഷ്​ട്ര നേതാക്കളും ചർച്ച ചെയ്​തു. മന്ത്രിസഭ അംഗവും ദേശീയ സുരക്ഷാ ഉപദേഷ്​ടാവുമായ ഡോ. മുസാഇദ്​ ബിൻ മുഹമ്മദ് അൽഐബാനും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King SalmanChinese Presidentstrategic partnership
News Summary - King Salman, Chinese President Xi sign comprehensive strategic partnership agreement
Next Story