സൽമാൻ രാജാവ് അൽ-സലാം കൊട്ടാരത്തിൽ ഈദ് നമസ്കരിച്ചു
text_fieldsറിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദയിലെ അൽ-സലാം കൊട്ടാരത്തിലെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഹറം പള്ളിയിലെയും ഈദ് നമസ്കാരത്തിൽ പങ്കെടുത്തു. രാജാവിെൻറ ഉപദേഷ്ടാവ് അമീർ ഫൈസൽ ബിൻ സഊദ് ബിൻ മുഹമ്മദ്, ജിദ്ദ ഗവർണർ അമീർ സൗദ് ബിൻ അബ്ദുല്ല ബിൻ ജലാവി, മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദർ ബിൻ സുൽത്താൻ എന്നിവരും മന്ത്രിമാരും രാജകുടുംബത്തിൽ പെട്ട നിരവധി പേരും രാജാവിനോടൊപ്പം നമസ്കാരത്തിൽ പങ്കെടുത്തു.
റോയൽ കോർട്ട് ഉപദേഷ്ടാവ് ഡോ. അബ്ദുൽ അസീസ് ബിൻ അലി ബിൻ നൂഹിെൻറ നേതൃത്വത്തിലായിരുന്നു അൽ-സലാം കൊട്ടാരത്തിലെ ഈദ് പ്രാർഥന. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ മക്കയിലെ ഹറം പള്ളിയിൽ വിശ്വസികളോടൊപ്പമാണ് ഈദ് നമസ്കാരം നിർവഹിച്ചത്. തുടർന്ന് മുതിർന്ന പണ്ഡിതന്മാരെയും ഉന്നതോദ്യോഗസ്ഥരെയും സൈനികരെയും സ്വീകരിച്ച കിരീടാവകാശി അവരൊപ്പം പ്രഭാതഭക്ഷണം കഴിച്ചാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.