ഒമാൻ സന്ദർശിക്കാൻ സൽമാൻ രാജാവിനു ക്ഷണം
text_fieldsജിദ്ദ: ഒമാൻ സന്ദർശിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന് ക്ഷണം. രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി സൗദിയിൽനിന്ന് യാത്രതിരിക്കും മുമ്പ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖാണ് രാജാവിനെ ക്ഷണിച്ചത്. സൽമാൻ രാജാവ് ക്ഷണം സ്വീകരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഒമാൻ സുൽത്താൻ സൗദിയിൽനിന്ന് മടങ്ങിയത്. തനിക്കും സംഘത്തിനും സൗദിയിൽ ലഭിച്ച സ്വീകരണത്തിന് സൽമാൻ രാജാവിനും കിരീടാവകാശിക്കും ഒമാൻ സുൽത്താൻ നന്ദി രേഖപ്പെടുത്തി.
മടങ്ങാൻ വിമാനത്താവളത്തിലേക്ക് സുൽത്താൻ പുറപ്പെട്ടപ്പോൾ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അനുഗമിച്ചു. തബൂക്ക് ഗവർണർ അമീർ ഫഹദ് ബിൻ സുൽത്താൻ, സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നാഇഫ്, സൗദിയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ തുർക്കി അൽസെയ്ദ് എന്നിവരും യാത്രയയപ്പ് വേളയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.