സൽമാൻ രാജാവ് റിയാദിൽ തിരിച്ചെത്തി
text_fieldsറിയാദ്: പതിവുപോലെ വേനൽക്കാലവും റമദാൻ, ഹജ്ജ് തീർഥാടന കാലവും പടിഞ്ഞാറൻ പ്രവിശ്യയായ മക്കയിലും ജിദ്ദയിലും ചെലവഴിച്ച് ആറുമാസത്തിന് ശേഷം സൗദി ഭരണാധികാരി സൽമാൻ രാജാവ് തലസ്ഥാനമായ റിയാദിൽ ബുധനാഴ്ച തിരിച്ചെത്തി. വൈകീട്ട് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ രാജാവിനെ റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് സ്വീകരിച്ചു.
എല്ലാവർഷവും റമദാൻ ആരംഭിക്കുന്നത് മുതൽ ജിദ്ദയിലെ അൽസലാം കൊട്ടാരത്തിലേക്ക് പോകുന്ന രാജാവ് വ്രതനാളുകളിലും പിന്നീട് ഹജ്ജ് തീർഥാടന നാളുകളിലും മക്കയിലും ചെലവഴിച്ച് വേനൽക്കാലം കൂടി കഴിഞ്ഞാണ് റിയാദിലേക്ക് മടങ്ങുക.
അമീർ ഫൈസൽ ബിൻ സഊദ് ബിൻ മുഹമ്മദ്, അൽബാഹ ഗവർണർ അമീർ ഹുസ്സാം ബിൻ സഊദ് ബിൻ അബ്ദുൽ അസീസ്, രാജാവിെൻറ ഉപദേഷ്ടാവ് അമീർ അബ്ദുൽ അസീസ് ബിൻ സത്താം ബിൻ അബ്ദുൽ അസീസ്, അമീർ തുർക്കി ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, അമീർ റഖാൻ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, റോയൽ കോർട്ട് ചീഫ് ഫഹദ് ബിൻ മുഹമ്മദ് അൽഇസ്സ, ചീഫ് റോയൽ പ്രോട്ടോക്കോൾ ഖാലിദ് ബിൻ സാലെഹ് അൽ അബ്ബാദ്, രാജാവിെൻറ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി തമീം ബിൻ അബ്ദുൽ അസീസ് അൽ സാലെം, രാജാവിെൻറ പ്രൈവറ്റ് അഫയേഴ്സ് ഹെഡ് അബ്ദുൽ അസീസ് ബിൻ ഇബ്രാഹിം അൽ ഫൈസൽ, റോയൽ ക്ലിനിക്ക്സ് എക്സിക്യുട്ടീവ് ഡയറക്ടറും ഡയറക്ടർ ബോർഡ് ചെയർമാനുമായ സാലെഹ് ബിൻ അലി അൽ ഖഹ്താനി, റോയൽ ഗാർഡ് ചീഫ് ലഫ്റ്റനൻറ് ജനറൽ സുഹൈൽ ബിൻ സഖ്ർ അൽ മുതൈരി എന്നിവരടങ്ങിയ ഔദ്യോഗിക സംഘം രാജാവിനെ യാത്രയിൽ അനുഗമിച്ചു.
ജിദ്ദയിെല കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് രാജാവിനെ യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.