പ്രഥമ പതാകദിനം ആചരിച്ചു; ദേശീയ സ്വത്വവും അഭിമാന ബോധവും ഊട്ടിയുറപ്പിക്കാനെന്ന് സൽമാൻ രാജാവ്
text_fieldsറിയാദ്: ആധുനിക സൗദി അറേബ്യയുടെ പ്രഥമ പതാക ദിനം രാജ്യം ശനിയാഴ്ച ആചരിച്ചു. ദേശീയ സ്വത്വത്തിലും അതിെൻറ ചരിത്രപരമായ സവിശേഷതയിലുമുള്ള അഭിമാനത്തിെൻറ സ്ഥിരീകരണമാണ് പതാക ദിനാചരണമെന്ന് ഭരണാധികാരി സൽമാൻ രാജാവ് വിശേഷിപ്പിച്ചു. പതാകദിനത്തിെൻറ ചരിത്രപരമായ സവിശേഷത വലിയ അർഥതലങ്ങൾ ഉൾക്കൊള്ളുന്നതാണ്. അത് നമ്മുടെ സ്ഥിരതയെ പ്രതിനിധാനം ചെയ്യുന്നു. ചരിത്രത്തിൽ നമ്മുടെ അഭിമാനത്തിെൻറ ഉറവിടമാണത് -പതാകദിനത്തിൽ രാജാവ് ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
രാജ്യത്തിന്റെ ചരിത്രത്തിലുള്ള അഭിമാനം വിളിച്ചറിയിച്ചാണ് രാജ്യത്തുടനീളം ശനിയാഴ്ച പതാക ദിനം ആചരിച്ചത്. മന്ത്രാലയ ഓഫിസുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും മുന്നിൽ കൂറ്റൻ പതാകകൾ പാറിപ്പറന്നു.
തലസ്ഥാന നഗരിയിലടക്കം വിനോദ മേഖലകളിൽ കരിമരുന്ന് പ്രകടനങ്ങളും ഡ്രോൺ ഷോകളുമടക്കം നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവ് 1937 മാർച്ച് 11-നാണ് ഹരിത പതാകയുടെ രൂപം അംഗീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.