Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅരുൺ ജെയ്​റ്റിലിക്ക്​...

അരുൺ ജെയ്​റ്റിലിക്ക്​ സൽമാൻ രാജാവി​െൻറ ഹൃദ്യമായ സ്വീകരണം

text_fields
bookmark_border
അരുൺ ജെയ്​റ്റിലിക്ക്​ സൽമാൻ രാജാവി​െൻറ ഹൃദ്യമായ സ്വീകരണം
cancel
camera_alt?????? ????????????? ??????????????? ???? ??????????? ?????????? ??????????

റിയാദ്​: സൗദിയിൽ ഒൗദ്യോഗിക സന്ദർശനം നടത്തുന്ന ധനകാര്യമന്ത്രി അരുൺ​ െജയ്​റ്റിലിക്ക്​ റിയാദിലെ അൽയമാമ കൊട്ടാരത്തിൽ സൽമാൻ രാജാവ്​ ഹൃദ്യമായ സ്വീകരണം നൽകി.  ഞായറാഴ്​ച രാവിലെ കൊട്ടാരത്തിലെത്തിയ ​െജയ്​റ്റിലി രാജാവുമായി ഹ്രസ്വകൂടിക്കാഴ്​ച നടത്തി. ഇന്ത്യൻ പ്രസിഡൻറ്​ രാംനാഥ്​ കോവിന്ദി​​െൻറ സ്​നേഹ സന്ദേശം ജെയ്​റ്റിലി രാജാവിനെ അറിയിച്ചു.  

സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പരസ്​പര സഹകരണവും ഇരുവരും ചർച്ച ചെയ്​തു. വിവിധ മേഖലകളിലെ സഹകരണം ശക്​തിപ്പെടുത്തേണ്ടതി​​െൻറ ആവശ്യകതയും  എടുത്തു പറഞ്ഞു. ആഭ്യന്തര മന്ത്രി അമീർ സഉൗദ്​ ബിൻ അബ്​ദുൽ അസീസ്​, ധനകാര്യമന്ത്രി  മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽ ജദാൻ,  വ്യാണിജ്യ^നിക്ഷേപ വകുപ്പ്​ മന്ത്രി  ഡോ. മാജിദ്​ ബിൻ അബ്​ദുല്ല അൽ ഖസബി, ഇന്ത്യൻ അംബാസഡർ അഹമ്മദ്​ ജാവേദ്​, ഇന്ത്യയിലെ സൗദി അംബാസഡർ സഉൗദ്​ ബിൻ മുഹമ്മദ്​ അൽ സാത്തി തുടങ്ങിയവർ സന്നിഹിതരായിരുന്നു.    

സൗദി  ധനകാര്യമന്ത്രി  മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽ ജദാനുമായും അരുൺ ​െജയ്​റ്റിലി പ്രത്യേകം കുടിക്കാഴ്​ച നടത്തി. ധനകാര്യമന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്​ചയിൽ അംബാസഡർ അഹമ്മദ്​ ജാവേദും പ​െങ്കടുത്തു. ഞായറാഴ്​ച പുലർച്ചെ 1.40 ^ന്​ ​െജറ്റ്​ എയർവെയ്​സിലാണ്​ ജെയ്​റ്റിലി റിയാദിലിറങ്ങിയത്​. അംബാസഡറുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ഉൗഷ്​മള സ്വീകരണം നൽകി. ഇന്ത്യയിൽ നിന്നുള്ള വ്യവസായ പ്രതിനിധികളും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്​. ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രതിനിധികൾ പരസ്​പരം പരിചയപ്പെടുകയും നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്​ത ഇന്ത്യ^സൗദി ബിസിനസ്​ കൗൺസിൽ മീറ്റ്​ ശ്രദ്ധേയമായിരുന്നു.

നിക്ഷേപം വര്‍ധിപ്പിച്ച് സഹകരിച്ച് മുന്നേറണമെന്ന്  യോഗം അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളിലെയും നിക്ഷേപസാധ്യതകളെ പ്രോൽസാഹിപ്പിക്കുന്നതിന്​ നടപടിക്രമങ്ങൾ എളുപ്പമാക്കേണ്ടതി​​െൻറ ആവശ്യകത യോഗം ചർച്ച ചെയ്​തു. ഇന്ത്യയിലേക്കുള്ള വിസ നടപടികൾ എളുപ്പമാക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. ഇന്ത്യ വളർച്ചയുടെ കുതിപ്പിലാണെന്ന്​ അരുൺജയ്​റ്റിലി പറഞ്ഞു. വ്യോമയാനം, റെയിൽവേ, റോഡ് വികസനങ്ങൾ ഇനിയും പുരോഗമിക്കാനുണ്ട്​. സ്വകാര്യമേഖലയിൽ നിക്ഷേപകർക്ക്​ അനന്ത സാധ്യതകളുടെ കാലമാണ്​ വരാനിരിക്കുന്നത്​. ചുറുചുറുക്കുള്ള മനുഷ്യവിഭവ ശേഷിയാണ്​ ഇന്ത്യക്കുള്ളത്​.​  ബുദ്ധിശക്​തിയിലും കാര്യപ്രാപ്​തിയിലും ഇന്ത്യക്കാരുടെ മികവ്​ അദ്ദേഹം എടുത്തു പറഞ്ഞു.

സൗദി വനിതാ സംരംഭകരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇന്ത്യ^ സൗദി ബിസിനസ്​ വുമൺ നെറ്റ്​വർക്​ സ്​ഥാപിക്കണമെന്ന്​ അരുൺ ജെയറ്റിലിയുമായുള്ള അനൗപചാരിക ചർച്ചയിൽ വനിതാ സംരംഭകർ ആവശ്യപ്പെട്ടു. ഇത്​ അനഭാവപൂർവം പരിഗണിക്കാമെന്ന്​ അദ്ദേഹം മറുപടി നൽകി.  കൗൺസിൽ ഒാഫ്​ സൗദി ചേംബേഴ്​സിലായിരുന്നു യോഗം. ചേംബേഴ്​സി​​െൻറ ഉപഹാരം ചെയർമാൻ അഹമ്മദ്​ എസ്​. അൽ റാജി അരുൺജയ്​റ്റിലിക്ക്​ കൈമാറി. തുടർന്ന്​ ഉച്ചവിരുന്നിലും അദ്ദേഹം പ​െങ്കടുത്തു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ്​ ഒഫ്​ മിഷൻ മുഹമ്മദ്​ അജാസ്​ ഖാൻ, എംബസി ഫസ്​റ്റ്​ സെക്രട്ടറി ഹിഫ്സു റഹ്​മാൻ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചിരുന്നു. ഇന്ന്​ ഇന്ത്യ^സൗദി ജോയിൻറ്​ കമീഷൻ യോഗത്തിൽ ജെയ്​റ്റിലി പ​െങ്കടുക്കും. വിവിധ  കരാറുകളിൽ ഇന്ത്യയും സൗദിയും ഒപ്പുവെക്കും.  ഉഭയകക്ഷി ചർച്ചകളും നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsKing Salmanmalayalam news
News Summary - king salman-saudi-gulf news
Next Story