കിങ് സൽമാൻ ഖുർആൻ മത്സരം ആരംഭിച്ചു
text_fieldsറിയാദ്: 21ാമത് കിങ് സൽമാൻ ഖുർആൻ മനഃപാഠ, പരായണ മത്സരം ആരംഭിച്ചു. 122 പേർ പെങ്കടുക്കുന്ന മത്സര പരിപാടികൾ അഞ്ച് ദിവസം നീണ്ടുനിൽക്കും. രാജ്യത്തെ വിവിധ മേഖലകളിൽ നിന്നുള്ള മത്സരാർഥികളെ സ്വീകരിക്കാനും യാത്രാനടപടികൾ എളുപ്പമാക്കാനും റിയാദ് എയർപോർട്ടിൽ പ്രത്യേക സംഘങ്ങളെ മതകാര്യ വകുപ്പ് ഒരുക്കിയിരുന്നു.
സൗദി സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിെൻറ കാലം മുതൽ ഖുർആൻ പഠനത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും അതിെൻറ തുടർച്ചയാണ് കിങ് സൽമാൻ ഖുർആൻ പരായണ മത്സരമെന്നും മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ് പറഞ്ഞു. ആൺകുട്ടികളും പെൺകുട്ടികളും മത്സരാർഥികളിലുണ്ട്. വിജയികളുടെ പേരുകൾ അന്താരാഷ്ട്ര ഖുർആൻ മത്സരത്തിലേക്ക് നിർദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.