Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൽമാൻ രാജാവും തൂനീഷ്യൻ...

സൽമാൻ രാജാവും തൂനീഷ്യൻ പ്രസിഡൻറും കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
സൽമാൻ രാജാവും തൂനീഷ്യൻ പ്രസിഡൻറും കൂടിക്കാഴ്ച നടത്തി
cancel
camera_alt???? ?????????? ????? ??????? ???????? ?????????? ????????? ?????? ?????? ???????????? ?????? ????? ????????????

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവും തൂനീഷ്യൻ പ്രസിഡൻറ്​ മുഹമ്മദ്​ അൽബാജി ഖാഇദ്​ അൽ സിബ്​സിയും കൂടിക്കാഴ്​ച നടത്തി. തുനീഷ്യൻ സന്ദർശനത്തിനിടയിൽ ഖിർതാജ്​ കൊട്ടാരത്തിലാണ്​ സൗഹൃദസംഗമം നടന്നത്​. രാഷ്​ട്ര നേതാക്കളുടെ സ ാന്നിധ്യത്തിൽ ഇരു രാജ്യങ്ങളിലെ സംഘം വിപുലമായ ചർച്ചകൾ നടത്തി.

സൗദിക്കും തൂനീഷ്യക്കുമിടയിൽ വിവിധ മേഖലകളിൽ നിലനിൽക്കുന്ന ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലമാക്കുന്നതിനു വേണ്ട കാര്യങ്ങളും ​​പ്രാദേശിക അന്തർദേശീയ സംഭവ വികാസങ്ങളും ചർച്ച ചെയ്​തു. സൗദി മന്ത്രിമാരായ അമീർ അബ്​ദുൽ അസീസ്​ ബിൻ സഉൗദ്​, ഡോ. മുസാഇദ്​ ബിൻ മുഹമ്മദ്​ അൽഅയ്​ബാൻ, ഡോ. ഇബ്രാഹിം അൽഅസാഫ്​, ഡോ. മാജിദ്​ അൽഖുസൈബി, മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽജദ്​ആൻ, തുർക്കി ബിൻ അബ്​ദുല്ല അൽശബാന, അഹ്​മദ്​ ബിൻ അബ്​ദുൽ അസീസ്​ ഖത്താൻ, തുണീഷ്യയിലെ സൗദി അംബാസഡർ മുഹമ്മദ്​ ബിൻ മഹ്​മൂദ്​ അലി എന്നിവരും തുനീഷ്യയുടെ ​ഭാഗത്ത്​ നിന്ന്​ പ്രതിരോധ മന്ത്രി അബ്​ദുൽ കാരീ അൽസുബൈദി, ആഭ്യന്തര മന്ത്രി ഹിശാം അൽ ഫറാത്തി, വിദേശകാര്യ മന്ത്രി ഖമീസ്​ അൽജഹ്​നാവി തുടങ്ങിയവരും സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsKing Salman
News Summary - king salman-saudi-gulf news
Next Story