പുതു സമവാക്യങ്ങൾ തേടി വ്ലാദ്മിർ പുടിൻ റിയാദിൽ: രാഷ്ട്രീയം, നയതന്ത്രം, വ്യാപാരം എന്നിവയിൽ ചർച്ച
text_fieldsറിയാദ്: റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിൻ റിയാദിലെത്തി. അൽയമാമ കൊട്ടാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻസൽമാനും പുടിനെ ഉൗഷ്മളമായി സ്വീകരിച്ചു. പൂർണ ഒൗദ്യോഗിക ബഹുമതികളോടെയുള്ള സ്വീകരണവുമുണ്ടായിരുന്നു. വിമാനത്താവളത്തിൽ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ റഷ്യൻ പ്രസിഡൻറിെന വിമാനത്താവളത്തിൽ സ്വീകരിച്ചു.
സിറിയ, യമൻ വിഷയങ്ങളിലുൾപ്പെടെ സുപ്രധാനചർച്ചകൾ ഇരു രാജ്യങ്ങൾ തമ്മിൽ നടക്കുന്നുണ്ട്. എണ്ണ ഉൽപാദന നിയന്ത്രണം, കാർബോഹൈഡ്രേറ്റ് വിപണിയിലെ വിലസ്ഥിരത എന്നിവ ചർച്ച വിഷയങ്ങളാണ്. മുപ്പതോളം വൻകിടകരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെക്കുന്നുണ്ട്. സൗദിയിലേക്ക് പുറപ്പെടും മുമ്പ് സെപ്റ്റംബർ 14 അരാംകോ ആക്രമണത്തെ റഷ്യ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. അക്രമത്തിന് പിന്നിൽ ആരാണെന്നതിനെ കുറിച്ച് പുടിൻ അഭിപ്രായം പറഞ്ഞിരുന്നില്ല. അന്വേഷണത്തിന് സൗദിയുമായി സഹകരിക്കുമെന്നും അക്രമം നടത്തിയവർക്ക് പ്രത്യേകിച്ചൊന്നും നേടാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയുമായി റഷ്യക്ക് ഉൗഷ്മള ബന്ധമാണുള്ളതെന്നും പുടിൻ പറഞ്ഞു. 12 വർഷത്തിനു ശേഷമാണ് പുടിെൻറ സൗദി സന്ദർശനം. 2007ലായിരുന്നു അവസാനം സന്ദർശനം. നിരവധി വ്യാപാര കരാറുകളിൽ ഇരു രാജ്യവും ഒപ്പുവെക്കുന്നുണ്ട്. 2017ൽ സൽമാൻരാജാവ് റഷ്യൻ സന്ദർശനം നടത്തിയിരുന്നു. യു.എ.ഇ ഭരണാധികാരിയുമായും പുടിൻ ചർച്ച നടത്തുന്നുണ്ട്. അതിനിടെ വ്ലാദ്മിർ പുടിെൻറ സൗദി സന്ദർശനത്തോടനുബന്ധിച്ച് സൗദി, റഷ്യൻ കമ്പനികൾ തമ്മിൽ 17 കരാറുകളും ധാരണ പത്രങ്ങളും ഒപ്പുവെച്ചു.
സൗദി, റഷ്യൻ ഫോറം ചീഫ് എക്സിക്യൂട്ടിവുകളുടെ യോഗത്തിലാണ് ഇത്രയും ധാരണ പത്രങ്ങൾ ഒപ്പുവെച്ചത്. പെട്രോകെമിക്കൽസ് മുതൽ റെയിൽവേ വരെയുള്ള മേഖലകളിലെ കരാറുകൾ ഇതിലുൾപ്പെടും. നാല് റഷ്യൻ കമ്പനികൾക്ക് സൗദി അറേബ്യയിൽ ബിസിനസ് നടത്താൻ നിക്ഷേപ ലൈസൻസും നൽകി.
മൂന്നൂറിലധികം പേർ ഫോറത്തിൽ പെങ്കടുത്തു. ഇരുരാജ്യങ്ങളിലെ പ്രമുഖ കമ്പനികളുടെ ഡയറക്ടർമാരും മേധാവികളും പെങ്കടുത്തു. റഷ്യൻ ബിസിനസുകാരുടെ ഏറ്റവും വലിയ പ്രതിനിധി സംഘമാണ് റിയാദിലെത്തിയത്. മോസ്കോയും റിയാദും തമ്മിലുള്ള ബന്ധത്തിെൻറ ചരിത്രത്തിൽ ഇത്രയും കൂടുതൽ പ്രതിനിധികൾ പെങ്കടുക്കുന്ന ബിസിനസ് ഫോറം ആദ്യമായാണ്. ഉൗർജ്ജം, നിക്ഷേപം, സുസ്ഥിര കാർഷിക വികസനം, ആഗോള ഭക്ഷ്യസുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങൾ ഫോറത്തിൽ ചർച്ച ചെയ്
തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.