പ്രൗഢ നേതൃത്വത്തിെൻറ അഞ്ച് സംവത്സരങ്ങൾ; സമുചിതമായി ആഘോഷിച്ച് രാജ്യം
text_fieldsറിയാദ്: സൗദി അറേബ്യയുടെ ഭരണാധികാരിയായി സൽമാൻ രാജാവ് സ്ഥാനാരോഹണം നടത്തിയതിെൻറ അഞ്ചാം വാർഷികം രാജ്യവും ജനങ്ങളും സമുചിതമായി ആഘോഷിച്ചു. അബ്ദുല്ല രാജാവിെൻറ വിയോഗത്തെ തുടർന്ന് ഹിജ്റ 1436 റബീഉൽ ആഖിർ മൂന്നിനായിരുന്നു സൽമാൻ രാജാവ് പ്രതിജ്ഞ ചെയ്ത് രാജ്യഭാരമേറ്റത്. അഞ്ചു വർഷം തികഞ്ഞ ശനിയാഴ്ചയാണ് ആഘോഷങ്ങൾ നടന്നത്.
സൽമാൻ രാജാവിെൻറ ഉജ്ജ്വല നേതൃത്വം രാജ്യത്തിെൻറ സമഗ്ര മേഖലയിലും സാധ്യമാക്കിയ വികസന നേട്ടങ്ങൾക്കും തങ്ങളുടെ ജീവിതങ്ങളിലുണ്ടാക്കിയ അഭിവൃദ്ധിക്കും രാജ്യവാസികൾ ഹൃദ്യമായ കൃതജ്ഞത അർപ്പിച്ചു. മുക്കുമൂലകളിൽ വരെ വികസനമെത്തിച്ചും ജനങ്ങൾക്ക് സമ്പൽസമൃദ്ധമായ ജീവിതം സമ്മാനിച്ചും ശക്തവും നിശ്ചയദാര്ഢ്യമുള്ളതും പരിപക്വവുമായ നേതൃത്വം അന്യാദൃശ്യമായ പുരോഗതിയിലേക്ക് രാജ്യത്തെ നയിക്കുകയാണെന്ന് ആശംസാ സന്ദേശങ്ങളിൽ പറയുന്നു.
രാജ്യഭാരം ഏറ്റതു മുതൽ സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക, ഗതാഗത, ആശയവിനിമയ, വ്യവസായ, വൈദ്യുതി, ജലം, കാർഷിക രംഗങ്ങളിലെല്ലാം വൻകിട വികസന പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരം വികസന പദ്ധതികളും സമഗ്ര പരിവർത്തന പദ്ധതിയും വികസിത രാജ്യങ്ങളുടെ മുൻനിരയിൽ കൂടുതൽ ഉയർന്ന സ്ഥാനത്ത് രാജ്യത്തെ അവരോധിക്കാൻ പ്രാപ്തമായവയാണ്.
സൽമാൻ രാജാവിെൻറ നേതൃത്വം തങ്ങളുടെ മാതൃരാജ്യത്തെയും ജീവിതങ്ങളെയും ഇനിയും ഏറെ ഉന്നതികളിലെത്തിക്കുമെന്ന പ്രത്യാശയിൽ പ്രാർഥനാഭരിതമാകുകയാണ് ജനഹൃദയങ്ങൾ. നല്ല ജീവിതം നൽകുന്നതിൽ രാജ്യത്തുള്ള വിദേശ തൊഴിലാളി സമൂഹവും കടപ്പാടും നന്ദിയും അറിയിക്കുന്നു. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, ശൂറ കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം അൽശൈഖ്, ഇരുഹറം മേധാവി ഡോ. ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽസുദൈസ് എന്നിവരും വിവിധ വകുപ്പ് മന്ത്രിമാരും പ്രവിശ്യകളുടെയും വിവിധ സ്ഥാപനങ്ങളുടെയും ഗവർണർമാരും സേനാധിപന്മാരും വിവിധ വകുപ്പ് മേധാവിമാരും ഉന്നതോദ്യോഗസ്ഥരും രാജാവിന് ആശംസകൾ നേർന്നു.
അഞ്ചു വർഷം മുമ്പ് ഭരണാധികാരിയായി പ്രതിജ്ഞ ചെയ്യുേമ്പാൾ കിരീടാവകാശിയും ഉപപ്രധാന മന്ത്രിയുമായിരുന്നു സൽമാൻ രാജാവ്. 2012 ജൂൺ 18നായിരുന്നു കിരീടാവകാശിയായി നിയമിതനായത്. രണ്ടര വർഷം കഴിഞ്ഞപ്പോഴായിരുന്നു രാജാവായി സ്ഥാനാരോഹണം. 2011 നവംബർ അഞ്ചു മുതൽ പ്രതിരോധ മന്ത്രി പദവിയും വഹിച്ചിരുന്നു. അതിനുമുമ്പ് തുടർച്ചയായി 50 വർഷം റിയാദ് പ്രവിശ്യയുടെ ഗവർണറായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.