സൽമാൻ രാജാവിെൻറ കരുതൽ നടപടികളെ പ്രശംസിച്ച് അറബ് പാർലമെൻറ്
text_fieldsറിയാദ്: കോവിഡ് -19 കാലത്ത് രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക ്ഷക്കും രോഗ വ്യാപനം തടയുന്നതിനും സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് സ്വീകരിച്ച നടപടികളെയും സഹജീവി സ്നേഹപരമായ നിലപാടുകളെയും പ്രശംസിച്ച് അറബ് പാർലമെൻറ്. കൈറോ ആസ്ഥാനമായ അറബ് ലോകത്തിെൻറ ആസ്ഥാന സംഘടന പുറത്തിറക്കിയ വാർത്തക ്കുറിപ്പിലാണ് രാജാവിെൻറ കരുതലിനെ ശ്ലാഘിച്ചത്. പാർലമെൻറിെൻറ വെർച്വൽ യോഗത്തിൽ സ്പീക്കർ ഡോ. മിഷാൽ ബിൻ ഫഹാം അൽസലാമി സൗദി അറേബ്യയുടെയും സൽമാൻ രാജാവിെൻറയും കോവിഡ് വിഷയത്തിലെ നയനിലപാടുകളെയും കരുതൽ നടപടികളെയും എടുത്തുപറഞ്ഞ് പ്രകീർത്തിച്ചു. ‘അറബ് ലോകം കൊറോണ മഹാമാരിയെ നേരിടുന്നു’ എന്ന പേരിലാണ് യോഗം നടന്നത്.
കോവിഡ് പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാനും പരിഹാരമാർഗങ്ങൾ ആരായലും കഴിഞ്ഞ മാർച്ചിൽ ജി 20 രാജ്യത്തലവന്മാരുടെ വെർച്വൽ യോഗം വിളിച്ചുചേർത്തതും അതിൽ അധ്യക്ഷത വഹിച്ചതും സൽമാൻ രാജാവായിരുന്നു. അങ്ങനെ സമഗ്ര നേതൃത്വമാണ് രാജാവിൽ നിന്നുണ്ടായതെന്ന് യോഗം വിലയിരുത്തി. അറബ് പാർലമെൻറ് പാസാക്കിയ മറ്റൊരു പ്രമേയത്തിലൂടെ യമനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച സഖ്യസേനയുടെ തീരുമാനത്തെയും സ്വാഗതം ചെയ്തു. യമനിൽ ഐക്യരാഷ്ട്ര സഭയുടെ മാനുഷിക പ്രതികരണ പദ്ധതിക്ക് സൗദി അറേബ്യ നൽകുന്ന നിരന്തര പിന്തുണയെ പ്രമേയം പ്രശംസിച്ചു.
മാർച്ചിൽ സൗദിയിലേക്ക് ഹൂതികൾ തൊടുത്ത മിസൈൽ ആക്രമണത്തെ പാർലമെൻറ് അപലപിച്ചു. തലസ്ഥാന നഗരമായ റിയാദിനും വ്യവസായ നഗരമായ ജീസാനിനും നേരെയായിരുന്നു ഹൂതി ആക്രമണം.
സൗദി വ്യോമ പ്രതിരോധ സേന അത് പരാജയപ്പെടുത്തുകയാണുണ്ടായത്. ലിബിയയിലെ ഇടപെടലിന് തുർക്കിയെ ആക്ഷേപിച്ച അറബ് പാർലമെൻറ് ലിബിയൻ പരമാധികാരത്തെ മാനിക്കണമെന്നും ഐക്യരാഷ്ട്ര സഭയുടെ ആയുധ നിരോധനം പാലിക്കണമെന്നും ആവശ്യപ്പെട്ടു. തങ്ങളുടെ രാജ്യത്ത് കോവിഡ് പടരാതിരിക്കാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളാകാൻ ലിബിയയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളോടും അറബ് പാർലമെൻറ് ആവശ്യപ്പെട്ടു. ലിബിയയിൽ വിദേശ പോരാളികളെ വിന്യസിക്കുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ലിബിയയിലെ സംഘർഷത്തിന് ആക്കം കൂട്ടുന്ന കക്ഷികൾക്കെതിരായ ഉപരോധം ശക്തിപ്പെടുത്തുന്നതിനും അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് വ്യക്തമായ സംവിധാനം ഏർപ്പെടുത്തണമെന്നും സ്പീക്കർ ഡോ. മിഷാൽ ബിൻ ഫഹാം അൽസലാമി െഎക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.