ഇറാൻ ആണവായുധങ്ങൾ നേടുന്നത് തടയണം -സൽമാൻ രാജാവ്
text_fieldsജിദ്ദ: മധ്യപൗരസ്ത്യ മേഖലയിൽ വൻനശീകരണായുധങ്ങൾ ഇല്ലാതാക്കേണ്ടതുണ്ടെന്നും ഇറാൻ ആണവായുധങ്ങൾ നേടുന്നത് തടയണമെന്നും സൽമാൻ രാജാവ്. ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസഭയുടെ 76ാമത് സമ്മേളനത്തിൽ വീഡിയോ ലിങ്ക് വഴി നടത്തിയ പ്രസംഗത്തിലാണ് സൗദി ഭരണാധികാരി ഇക്കാര്യം പറഞ്ഞത്.
ഇറാൻ അയൽ രാജ്യമാണ്. ആ രാജ്യവുമായുള്ള പ്രാരംഭ ചർച്ചകൾ ആത്മവിശ്വാസം വളർത്തുന്നതിനും അന്താരാഷ്ട്ര നിയമങ്ങളും തത്വങ്ങളും പ്രമേയങ്ങളും അനുസരിച്ചുള്ള സഹകരണ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും പരമാധികാരത്തെ ബഹുമാനിക്കുന്നതിനും ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതിനും തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള എല്ലാത്തരം പിന്തുണ നിർത്തലാക്കുന്നതിനും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മധ്യപൗരസ്ത്യ മേഖല നശീകരണായുധങ്ങളിൽ നിന്ന് മുക്തമാവണം. ഈ വീക്ഷണകോണിൽ നിന്നാണ് ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ രാജ്യം പിന്തുണക്കുന്നതെന്നും സൽമാൻ രാജാവ് പറഞ്ഞു. സുരക്ഷയും സ്ഥിരതയും ഉറപ്പിക്കുന്നതും സംഭാഷണത്തിനും സമാധാനപരമായ പരിഹാരങ്ങൾക്കും പിന്തുണ നൽകുന്നതും നല്ല നാളേക്ക് ജനങ്ങളുടെ അഭിലാഷങ്ങൾ കൈവരിക്കുന്നതിനും വലിയ പ്രാധാന്യം നൽകുന്നതാണ് രാജ്യത്തിെൻറ വിദേശ നയം. ലിബിയയിലെയും സിറിയയിലെയും പ്രതിസന്ധികൾക്ക് ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള സമാധാനപരമായ പരിഹാരങ്ങളെയും അഫ്ഗാനിസ്താനിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനും അവിടുത്തെ ജനതയുടെ അവകാശങ്ങൾ ഉറപ്പ് വരുത്താനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളും രാജ്യം പിന്തുണക്കുന്നു. പലസ്തീൻ ജനതയുടെ അവകാശം ഉറപ്പുനൽകുന്ന, അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും അറബ് സമാധാന സംരംഭത്തിെൻറയും അടിസ്ഥാനത്തിൽ ഫലസ്തീൻ പ്രശ്നത്തിന് ന്യായവും ശാശ്വതവുമായ പരിഹാരം വേണമെന്നാണ് ആഗ്രഹിക്കുന്നത്.
അന്താരാഷ്ട്ര നിയമങ്ങളോടും പ്രമേയങ്ങളോടും എപ്പോഴും പ്രതിബദ്ധത പുലർത്തിപോരുന്ന രാജ്യമാണ് സൗദി അറേബ്യ. എല്ലാ രാജ്യങ്ങളുടെയും ദേശീയ പരമാധികാരത്തെ ബഹുമാനിക്കുന്നു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപ്പെടാതിരിക്കുന്നു. എന്നാൽ ഇരുട്ടിെൻറ ശക്തികൾ മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് നടത്തുന്ന ആക്രമണത്തെ പ്രതിരോധിക്കാൻ രാജ്യം അതിെൻറ നിയമാനുസൃതമായ അവകാശം ഉപയോഗപ്പെടുത്തുന്നു. രാജ്യത്തിെൻറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള അത്തരം ശക്തികളുടെ ശ്രമങ്ങളെ ശക്തമായി തന്നെ പ്രതിരോധിക്കുന്നു. ഭീകരതയും തീവ്രവാദവും നേരിടുന്നതിന് ശ്രമങ്ങൾ തുടരും. ഒപെക് പ്ലസ് സംഖ്യത്തിലൂടെയും ജി-20 യിലൂടെയും കോവിഡിനെ തുടർന്നുള്ള പ്രത്യാഘാതങ്ങൾ നേരിടാനും ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിനും അതീവ ശ്രദ്ധചെലുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജി-20 അധ്യക്ഷ പദവിയിലിരിക്കെ കോവിഡിനെ നേരിടുന്നതിൽ സൗദി അറേബ്യ സുപ്രധാന പങ്ക് വഹിച്ചു. കോവിഡിനെ നേരിടാൻ മറ്റ് രാജ്യങ്ങൾ നടത്തുന്ന പ്രയത്നങ്ങളെ സഹായിക്കുന്നതിന് 800 ദശലക്ഷം ഡോളർ സഹായം നൽകി. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും സഹായം ആവശ്യമുള്ള രാജ്യങ്ങയെും പ്രകൃതി ദുരന്തങ്ങളും മാനുഷിക പ്രതിസന്ധികളും ബാധിച്ച ജനതകളെയും സഹായിക്കുന്നത് തുടരുന്നു. ജീവകാരുണ്യ സഹായങ്ങൾ എത്തക്കുന്ന കാര്യത്തിൽ 2021ൽ അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തും ആഗോള തലത്തിൽ മൂന്നാം സ്ഥാനത്തും എത്തിയെന്നും സൽമാൻ രാജാവ് കൂട്ടിച്ചേർത്തു.
കാലാവസ്ഥാ വ്യതിയാനവും അതിെൻറ പ്രതികൂല ഫലങ്ങളും ഉയർത്തുന്ന പൊതുവായ വെല്ലുവിളിയെ നേരിടാൻ യോജിച്ച ശ്രമങ്ങളുടെ പ്രാധാന്യത്തെ രാജ്യം തിരിച്ചറിയുന്നതായി രാജാവ് പറഞ്ഞു. ഇതിനായി സൗദി അറേബ്യ മധ്യപൗരസ്ത്യ മേഖലയ്ക്കും ലോകത്തിനും ഗുണപരമായ സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഗ്രീൻ സൗദി, ഗ്രീൻ മിഡിൽ ഈസ്റ്റ്, സർക്കുലർ കാർബൺ സമ്പദ് വ്യവസ്ഥ എന്നിവ അന്താരാഷ്ട്ര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഫലപ്രദവും സ്വാധീനപരവുമായ സംഭാവന നൽകും. വിഷൻ 2030െൻറ സാരാംശം രാജ്യം അഭിവൃദ്ധി കൈവരിക്കുകയും മികച്ച ഭാവി സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്. രാജ്യത്തിെൻറ സമ്പദ് വ്യവസ്ഥ മികച്ചതാകാനും സമൂഹത്തെ ലോകതലത്തിൽ എല്ലാ രംഗത്തും ഇടപെടാൻ കഴിയുന്നവരാക്കി മാറ്റുന്നതിനുമാണിത്. അതാരംഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ പല മേഖലകളിലും വലിയ മുന്നേറ്റങ്ങൾ നടത്താനായെന്നും സൽമാൻ രാജാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.