സല്‍മാന്‍ രാജാവിെൻറ റഷ്യന്‍ സന്ദർശനം: ബില്യന്‍ ഡോളറിെൻറ ധാരണപത്രങ്ങള്‍ ഒപ്പുവെച്ചു
text_fieldsറിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിെൻറ റഷ്യന്‍ പര്യടനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബില്യന്‍ ഡോളറിെൻറ വിവിധ ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു.
റഷ്യന്‍ പ്രസിഡൻറ് വ്ളാദ്മീര്‍ പുടിനുമായി ക്രംലിന്‍ കൊട്ടാരത്തില്‍ വ്യാഴാഴ്ച സൽമാൻ രാജാവ് നടത്തിയ കൂടിക്കാഴ്ചയോടനുബന്ധിച്ചാണ് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചത്.
സാമ്പത്തിക സഹകരണത്തിന് പുറമെ, വിവര സാങ്കേതിക മേഖല, സാമാധാന ആവശ്യത്തിനുള്ള ആണവ പദ്ധതി, പെട്രോള്‍, പെട്രോകെമിക്കല്‍ മേഖലയിലെ സഹകരണം എന്നിവക്കുള്ള ധാരണാപത്രങ്ങളാണ് മുഖ്യമായും ഇരുരാജ്യങ്ങളും വ്യാഴാഴ്ച ഒപ്പുവെച്ചത്. സൗദി അരാംകോയും റഷ്യയിലെ ഭീമന്‍ എണ്ണക്കമ്പനികളും തമ്മിലുള്ള സഹകരണത്തില്‍ ഏതാനും റിഫൈനറികള്‍ സ്ഥാപിക്കാനും ആണവകരാറിെൻറ ഭാഗമായി രണ്ട് ആണവ നിലയങ്ങള്‍ സ്ഥാപിക്കാനും ഇരു രാജ്യങ്ങള്‍ക്കും പദ്ധതിയുണ്ട്.
എണ്ണ ഉല്‍പാദന നിയന്ത്രണത്തില്‍ റഷ്യയുടെ സഹകരണം ഉറപ്പുവരുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ ഏഴ് വരെ നീളുന്ന സന്ദര്‍ശനത്തിനിടക്ക് കൂടുതല്‍ കരാറുകള്‍ രാജ്യങ്ങൾ തമ്മില്‍ ഒപ്പുവെക്കുമെന്നാണ് നയതന്ത്ര വിദഗ്ധർ പ്രതീക്ഷിക്കുന്നത്. സൗദി വിഷന്‍ 2030െൻറ പദ്ധതികള്‍ക്ക് ഉപകരിക്കുന്ന സഹകരണത്തിനുള്ള കരാറുകളും ഇതില്‍ ഉള്‍പ്പെടും.
കൂടാതെ ഇരു രാജ്യങ്ങള്‍ക്കുമടിയില്‍ നിക്ഷേപവും വാണിജ്യ സഹകരണവും ശക്തമാക്കാന്‍ സൗദി, റഷ്യന്‍ നിക്ഷേപ ഫോറം ആരംഭിച്ചിട്ടുണ്ട്. ഫോറത്തിെൻറ ആദ്യ സമ്മേളനം വ്യാഴാഴ് നടന്നതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇരു രാജ്യങ്ങളില്‍ നിന്നുമായി 200ലധികം പ്രതിനിധികളും വര്‍ത്തക പ്രമുഖരും നിക്ഷേപ ഫോറത്തില്‍ സംബന്ധിച്ചു. നിക്ഷേപം കാര്യക്ഷമമാക്കുന്നതിനായി സൗദി^റഷ്യന്‍ നിക്ഷേപ ഫണ്ടും ഉദ്ഘാടനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.