ബ്രിട്ടന്‍, അമേരിക്ക സഹകരണം ശക്തമാക്കാന്‍ മന്ത്രിസഭ തീരുമാനം
text_fieldsറിയാദ്: ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളുമായി വിവിധ മേഖലയിലെ സഹകരണം ശക്തമാക്കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചു. സല്‍മാന്‍ രാജാവിെൻറ അധ്യക്ഷതയില്‍ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് വന്ന നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. കിരീടാവകാശിയുടെ വിദേശ പര്യടനവേളയില്‍ ഇതുമായി ബന്ധപ്പെട്ട കരാറുകള്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് ദിവസമായി തുടരുന്ന കിരീടാവകാശിയുടെ ഈജിപ്ത് പര്യടനവും ഒപ്പുവെച്ച കാരാറുകളെയും യോഗം വിലയിരുത്തി. ഇൻറലക്ച്വൽ പ്രോപ്പർട്ടി, പാറ്റൻറ് തുടങ്ങിയ വിഷയത്തില്‍ അമേരിക്കയുമായി സഹകരണം ശക്തമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസ്ബിയെ വിഷയത്തിൽ അമേരിക്കന്‍ അധികൃതരുമായി ചര്‍ച്ച നടത്താനും അന്തിമ നിര്‍ദേശം അംഗീകാരത്തിന് സമര്‍പ്പിക്കാനും മന്ത്രിസഭ ചുമതലപ്പെടുത്തി. അക്കൗണ്ടിങ്, നിരീക്ഷണം തുടങ്ങിയ മേഖലയിലെ സഹകരണത്തിന് സൗദി ജനറല്‍ ഓഡിറ്റ് ബ്യൂറോ മേധാവി ഡോ. ഹുസാം ബിന്‍ ബിന്‍ അബ്ദുല്‍ മുഹ്സിന്‍ അല്‍അന്‍ഖരിയാണ് അമേരിക്കന്‍ അധികൃതരുമായി ചര്‍ച്ച നടത്തുക.
വിദ്യാഭ്യാസ മേഖലയില്‍ ബ്രിട്ടനുമായുള്ള സഹകരണത്തിന് ബ്രിട്ടന്‍, ഐര്‍ലൻറ് എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നതിനും പ്രാഥമിക രേഖകളില്‍ ഒപ്പുവെക്കുന്നതിനും സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ഈസയെ മന്ത്രിസഭ ചുമതലപ്പെടുത്തി. സാംസ്കാരിക, വിനോദ രംഗത്തെ സഹകരണത്തിന് ബ്രിട്ടനുമായുള്ള ചര്‍ച്ചക്ക് സൗദി പക്ഷത്തുനിന്ന് സൗദി വിനോദ അഥോറിറ്റി മേധാവി അഹമദ് ബിന്‍ അഖീല്‍ അല്‍ഖതീബ് നേതൃത്വം നല്‍കും.
ഊർജ മേഖലയിലെ ചര്‍ച്ചക്ക് സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയര്‍ ഖാലിദ് അല്‍ഫാലിഹിനെയാണ് ചുമതലപ്പെടുത്തിയത്.
സിവില്‍ എവിയേഷന്‍ സുരക്ഷ രംഗത്ത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തമാക്കാനുള്ള നടപടികള്‍ സൗദി സിവില്‍ എവിയേഷന്‍ അഥോറിറ്റി പൂര്‍ത്തീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.