രാവേറെ നീളുന്ന ജോലി, ചരിത്രം പഠിപ്പിക്കുന്ന പിതാവ്
text_fieldsജിദ്ദ: അഭിമുഖത്തിെൻറ അവസാനത്തിൽ പിതാവിൽ നിന്ന് എന്താണ് പഠിച്ചതെന്ന് നോറ അമീർ മുഹമ്മദിനോട് ചോദിക്കുന്നുണ്ട്. അമീർ മുഹമ്മദിെൻറ ചിന്തകളുടെ അടിത്തറയും ചരിത്ര ബോധവും എങ്ങനെ രൂപപ്പെട്ടുവെന്നതിനുള്ള ഉത്തരം അതിനുള്ള മറുപടിയിൽ വായിക്കാം: ‘വായന അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്. ചരിത്രമാണ് അദ്ദേഹം വായിക്കുക. ഒാരോ ആഴ്ചയും അേദ്ദഹം ഒാേരാ പുസ്തകം ഞങ്ങൾക്ക് തരും. ആഴ്ചയുടെ അവസാനം ആ പുസ്തകത്തെ കുറിച്ച് ഞങ്ങേളാട് ചോദിക്കും. അദ്ദേഹം എപ്പോഴും പറയാറുണ്ട്, ‘ആയിരം വർഷത്തെ ചരിത്രം വായിച്ചാൽ, നിങ്ങൾക്ക് ആയിരം വർഷത്തെ പരിചയസമ്പത്തുണ്ടാകും’. വായനക്കും പഠനത്തിനും സൽമാൻ രാജാവ് എത്രമാത്രം പ്രാധാന്യം നൽകിയിരുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.
വായനയും ചരിത്രപഠനവും ജീവിതത്തിെൻറ ഭാഗമാക്കിയ ഒരു പിതാവിെൻറ മകന് മാത്രം ലഭിക്കുന്ന അനുഭവങ്ങളാണ് പ്രിയ പുത്രൻ അമീർ മുഹമ്മദിനും ലഭിച്ചത്. അതാണ് അമീർ മുഹമ്മദ് എന്ന ലോകം ഉറ്റുനോക്കുന്ന രാഷ്ട്രനേതാവിനെ രൂപപ്പെടുത്തിയത്. പതിവായി ഇംഗ്ലീഷ് സംസാരിക്കുന്ന, ആശയപ്രകാശനത്തിെൻറ അനിവാര്യഘട്ടങ്ങളിൽ മാതൃഭാഷയിലേക്ക് മാറുന്ന അമീർ മുഹമ്മദിനെ കുറിച്ച് അഭിമുഖം എടുത്ത നോറ പറയുന്നതിങ്ങനെ: ‘സൗദിയിലെ ബഹുഭൂരിപക്ഷം മന്ത്രിമാരും ഇംഗ്ലണ്ടിലോ യു.എസിലോ പഠിച്ചവരാണ്. നിലവിൽ ഒന്നരലക്ഷം സൗദി വിദ്യാർഥികൾ യു.എസിൽ പഠിക്കുന്നു. ഒരു അത്ഭുതമെന്തെന്നാൽ, കിരീടാവകാശിയുടെ വിദ്യാഭ്യാസം പൂർണമായും സൗദിയിൽ തന്നെയായിരുന്നു. മക്കളെല്ലാം സൗദി സർവകലാശാലകളിൽ തന്നെ പഠിക്കണമെന്നായിരുന്നു പിതാവിെൻറ തീരുമാനമെന്ന് അമീർ മുഹമ്മദ് വിശദീകരിച്ചു. വിദ്യാർഥി, യുവാവ് എന്ന നിലകളിൽ ഒരു വ്യക്തി രൂപപ്പെടുന്ന ഘട്ടമാണത് എന്നത് കൊണ്ടാണ് സൽമാൻ രാജാവ് അങ്ങനെ ചിന്തിച്ചത്. അത് വളരെ താൽപര്യകരമായി തോന്നി. അഭിമുഖത്തിൽ ഒാഫീസിൽ വെച്ച് സംസാരിക്കുേമ്പാൾ അദ്ദേഹം ഇംഗ്ലീഷിലാണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്ക് കാണാം. പക്ഷേ, നയങ്ങളെ കുറിച്ച് സംസാരിക്കുേമ്പാൾ അദ്ദേഹം അറബിയിലേക്ക് മാറും. നിലപാടുകൾ അവിടെ കൃത്യവും സൂക്ഷ്മവുമാകേണ്ടതുണ്ടല്ലോ. അതുകൊണ്ട് തന്നെ അദ്ദേഹം അറബിയിലേക്ക് മാറിയതിൽ അത്ഭുതമില്ല.’
രാവേറെ നീളുന്നതാണ് അമീർ മുഹമ്മദിെൻറ ദിനം. ഭരണത്തിരക്കുകളിൽ മുഴുകി പുലർച്ചെയോടെയാകും വിശ്രമത്തിനായി പോകുക. തെൻറ ഒാഫീസിലെത്തിയ നോറയോട് അക്കാര്യം അമീർ മുഹമ്മദ് വിശദീകരിക്കുന്നതിങ്ങനെ:
നോറ: ഒാഹ്, ഇവിടെയാണോ താങ്കൾ രാത്രി മുഴുവൻ ചെലവഴിക്കുന്നത്?
അമീർ മുഹമ്മദ് (ഇംഗ്ലീഷിൽ): കൂടുതലും. ഉച്ചയോടെ ഞാൻ ഒാഫീസിലെത്തും. അമിതമായി തൊഴിൽതൽപരരായ മന്ത്രിമാർ അവരുടെ രാവുകളേറെയും ചെലവിടുന്നത് ഇൗ ഒാഫീസുകളിലാണ്. അൽപം വൃത്തിഹീനമായി കിടക്കുന്നതിൽ ക്ഷമിക്കണം.
ഗംഭീരമായ ഒാഫീസിൽ ചുറ്റും നോക്കിയ ശേഷം നോറയുടെ പ്രതികരണം ഇങ്ങനെ: ‘ഇതൊരു വൃത്തിഹീനമായ ഒാഫീസല്ല’
സായാഹ്നങ്ങൾ മുഴുവൻ റിയാദിലെ അറഗ കൊട്ടാരത്തിലാണ് അമീർ മുഹമ്മദ് ചെലവഴിക്കുന്നത്. അവിടെ അദ്ദേഹം തെൻറ തലപ്പാവ് അഴിച്ചുവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.