Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘കിങ്ഡം ടൂർ 2023’;...

‘കിങ്ഡം ടൂർ 2023’; രാജ്യത്തുടനീളം സാംസ്കാരിക മേള അടുത്ത മാസം

text_fields
bookmark_border
Kingdom Tour 2023
cancel
camera_alt

മേ​യി​ൽ രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ക്കു​ന്ന സാം​സ്​​കാ​രി​ക മേ​ള​യാ​യ ‘കി​ങ്​​ഡം ടൂ​ർ 2023’ ക​ല​ണ്ട​ർ പ്ര​ഖ്യാ​പ​ന പ​രി​പാ​ടി

ജി​ദ്ദ: ‘കി​ങ്ഡം​ ടൂ​ർ 2023’ എ​ന്ന പേ​രി​ൽ രാ​ജ്യ​ത്തു​ട​നീ​ളം ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സാം​സ്​​കാ​രി​ക മേ​ള. ​​സൗ​ദി ​​പൊ​തു​വി​നോ​ദ അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന സം​ഗീ​ത​മേ​ള​ക​ളും നാ​ട​കാ​വ​ത​ര​ണ​ങ്ങ​ളും അ​ട​ക്ക​മു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള​ട​ങ്ങി​യ ക​ല​ണ്ട​ർ ചെ​യ​ർ​മാ​ൻ തു​ർ​ക്കി ആ​ലു​ശൈ​ഖ് റി​യാ​ദി​ൽ പ്ര​ഖ്യാ​പി​ച്ചു.

സൗ​ദി ക​ലാ​കാ​ര​ന്മാ​രും മ​റ്റ്​ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രും അ​വ​ത​രി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ്​ അ​ര​ങ്ങേ​റു​ന്ന​ത്. മ്യൂ​സി​ക് അ​തോ​റി​റ്റി, തി​യ​റ്റ​ർ ആ​ൻ​ഡ് പെ​ർ​ഫോ​മി​ങ്​ ആ​ർ​ട്‌​സ് അ​തോ​റി​റ്റി, ക്വാ​ളി​റ്റി ഓ​ഫ് ലൈ​ഫ് പ്രോ​ഗ്രാം, സ്പി​രി​റ്റ് ഓ​ഫ് സൗ​ദി അ​റേ​ബ്യ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ റി​യാ​ദ്, ത്വാ​ഇ​ഫ്, ഖ​സീം, അ​ബ​ഹ, ഹാ​ഇ​ൽ, രാ​ജ്യ​ത്തെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന നാ​ട​ക​ങ്ങ​ളി​ലും സം​ഗീ​ത​ക്ക​ച്ചേ​രി​ക​ളി​ലും രാ​ജ്യ​ത്തെ നി​ര​വ​ധി യു​വാ​ക്ക​ൾ പ​​​ങ്കെ​ടു​ക്കു​മെ​ന്നും പൊ​തു​വി​നോ​ദ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

വി​ഖ്യാ​ത സൗ​ദി ഗാ​യ​ക​ൻ മു​ഹ​മ്മ​ദ് അ​ബ്​​ദു, മ​റ്റ്​ അ​റ​ബ്​ ഗാ​യ​ക​രാ​യ റ​ബീ​ഹ് സ​ഖ​ർ, അ​സ​ല, ഖാ​ലി​ദ് അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഫ​ഹ​ദ് അ​ൽ ഖു​ബൈ​സി, അ​യ്ദ്, അ​സീ​ൽ അ​ബൂ​ബ​ക്ക​ർ, സീ​ന ഇ​മാ​ദ് തു​ട​ങ്ങി​യ നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​ർ പ​​ങ്കെ​ടു​ക്കു​ന്ന സം​ഗീ​ത​ക്ക​ച്ചേ​രി​ക​ളാ​ണ്​ രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ര​ങ്ങേ​റു​ന്ന​ത്.​ പ്രേ​ക്ഷ​ക​ർ​ക്ക് അ​തു​ല്യ​മാ​യ അ​നു​ഭ​വം ന​ൽ​കു​ന്ന നി​ര​വ​ധി നാ​ട​കാ​വ​ത​ര​ണ​ങ്ങ​ളു​മു​ണ്ടാ​കു​മെ​ന്ന്​ അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kingdom Tour 2023
News Summary - 'Kingdom Tour 2023'; Cultural fair across the country next month
Next Story